മനാമ: ഇന്ത്യന്‍ ലേഡീസ് അസോസിയേഷന്‍ (ഐ.എല്‍.എ) ‘ആഗാസ്’ എന്ന പേരില്‍ 13 വയസ്സ് പ്രായമുള്ള കുട്ടികള്‍ക്കായി യുവ ശാക്തീകരണ പരിപാടി നടത്തുന്നു. സാമൂഹിക സേവനം, പരിസ്ഥിതി സംരക്ഷണം, ചാരിറ്റി, സോഷ്യല്‍ വര്‍ക്ക് മൊഡ്യൂളുകള്‍ രൂപകല്‍പ്പന, ഫണ്ട് ശേഖരണം, മറ്റ് പ്രവര്‍ത്തനങ്ങള്‍ എന്നിവ പഠിക്കാനുള്ള അവസരമൊരുക്കുകയാണ് ലക്ഷ്യമെന്ന് ഭാരവാഹികള്‍
വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ഐ.എല്‍.എ അംഗങ്ങളുടേയും അംഗമല്ലാത്തവരുടേയും കുട്ടികള്‍ക്ക് പങ്കെടുക്കാം. സോഷ്യല്‍ മീഡിയയുടെയും ഇന്‍റര്‍നെറ്റിന്‍റെയും ഈ
കാലഘട്ടത്തില്‍, കുട്ടികളെ സാമൂഹികബോധമുള്ളവരാക്കി മാറ്റാന്‍ ഉദ്ദേശിച്ചാണ് പരിപാടിയെന്ന് ഐ.എല്‍.എ. പ്രസിഡന്‍റ് കിരണ്‍ മാംഗ്ലെ പറഞ്ഞു. അവരുടെ കഴിവുകള്‍ വികസി പ്പിക്കുന്നതിനുള്ള ഒരു പ്ലാറ്റ്ഫോം ആയി ‘ആഗാസ്’ മാറും.
ഐ.എല്‍.എ അംഗങ്ങളായ ഡോ. ഹേമലത സിംഗ്, സ്വാതി സനപ്, പ്രിയങ്ക ജസ്സാല്‍ എന്നിവര്‍ നേതൃത്വം നല്‍കും. പരിസ്ഥിതിദിനമായ ജൂണ്‍ അഞ്ചിന് അസോസിയേഷന്‍ മുന്‍ പ്രസിഡന്‍റുമാര്‍
ഐ.എല്‍.എ വളപ്പില്‍ വൃക്ഷത്തൈ നട്ടുകൊണ്ടാണ് തുടക്കം. പരിസ്ഥിതി പ്രവര്‍ത്തകനായ കെയ്മിത്തിഗ് പങ്കെടുത്തു ‘ആഗാസ്’ പ്രവേശനത്തിനായി മെന്പര്‍ഷിപ്പ് സെക്രട്ടറി ഹില്‍ഡ ലോബോയെ 36990111 എന്ന നന്പറില്‍ ബന്ധെപ്പടാം. ഗൂഗിള്‍ ഫോമുകള്‍ വഴി അപേക്ഷ സ്വീകരിക്കും. ഐ.എല്‍.എ അംഗങ്ങളുടെ കുട്ടികള്‍ക്ക് 40 ദിനാറും അംഗങ്ങളല്ലാത്തവരുടെ കുട്ടികള്‍ക്ക് 55 ദിനാറും ആയിരിക്കും ഫീസ്.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group