കോഴിക്കോട്- കോഴിക്കോട് നഗരത്തിലെ ഭട്ട് റോഡിൽ ഓടിക്കൊണ്ടിരുന്ന കാർ കത്തി ഒരാൾ മരിച്ചു. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല. ഇന്ന് ഉച്ചക്ക് പന്ത്രണ്ടു മണിക്കാണ് സംഭവം. കാർ കത്തി തുടങ്ങിയ ഉടൻ നാട്ടുകാർ എത്തി ഡോർ തുറന്നെങ്കിലും ഉടൻ പൊട്ടിത്തെറിക്കുകയും തീ പിടിക്കുകയുമായിരുന്നു.
സീറ്റ് ബെൽറ്റ് കുടുങ്ങിയതാണ് ഡ്രൈവർക്ക് പുറത്തിറങ്ങാൻ കഴിയാതായത്. വണ്ടി ഓടിക്കൊണ്ടിരിക്കെ തന്നെ കത്തുന്നുണ്ടായിരുന്നു. ഇതുകണ്ടാണ് മത്സ്യതൊഴിലാളികൾ ഓടിയെത്തി കാർ നിർത്തി ഡോർ തുറന്നത്. മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group