അബുദാബി: കണ്ണൂർ സ്വദേശിയായ യുവതിയെ അബുദാബിയിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പോലീസ് അന്വേഷണം ഊർജ്ജിതമാക്കി. ഇവരുടെ ഭർത്താവിനെ കൈ ഞരമ്പ് മുറിച്ചനിലയിൽ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നിലവിൽ ഇദ്ദേഹം പോലീസ്കസ്റ്റഡിയിലാണ്.
കണ്ണൂർ ചിറയ്ക്കൽ മാടത്തുകണ്ടി പാറപ്പുറത്ത് സ്വദേശിനി മനോഗ്ന(31)യെയാണ് കൈ ഞരമ്പ് മുറിഞ്ഞ് രക്തം വാർന്ന് മരിച്ച നിലയിൽ കണ്ടെത്തിയത്. ഇവർ ജീവനൊടുക്കിയതാണെന്നാണ് സംശയം. മനോഗ്നയുടെ മൃതദേഹം ബനിയാസ് മോർച്ചറിയിലാണുള്ളത്. ഇരുവരെയും കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല. അസ്വാഭാവിക മരണത്തിന് കേസെടുത്ത് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group



