കണ്ണൂർ – കണ്ണൂർ സ്വദേശിനിയായ യുവതി അബൂദാബിയില്‍ ജീവനൊടുക്കി. ഭർത്താവിനെ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കണ്ണൂർ ചിറക്കല്‍ സ്വദേശിനി മനോജ്ഞ (31) ആണ് മരിച്ചത്. കൈ ഞരമ്പ് മുറിച്ചാണ്ജീവനൊടുക്കിയ തെന്നാണ് ബന്ധുക്കള്‍ക്ക് ലഭിച്ച വിവരം.
ഭർത്താവിനെ കൈഞരമ്പ് മുറിച്ച നിലയിലും കണ്ടെത്തിയിട്ടുണ്ട്. ഇയാള്‍ ഗുരുതരാവസ്ഥയിൽ അബുദാബിയിലെ ആശുപത്രിയില്‍ ചികിത്സയിലാണ്. യുവതിയുടെ മൃതദേഹം അബുദാബി ബനിയാസ് മോർച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group