റിയാദ്- കേളി കുടുംബവേദി കേന്ദ്ര കമ്മിറ്റി അംഗങ്ങളായ ലീന കോടിയത്ത്, ജീവിത പങ്കാളി സുരേഷ് കൂവോട്, നീന നാദിര്‍ഷാ, മകന്‍ നിഹാല്‍ എന്നിവര്‍ക്ക് കേളി കുടുംബവേദി യാത്രയയപ്പ് നല്‍കി.
കുടുംബവേദി മുന്‍ട്രഷറായി ചുമതല വഹിച്ചിട്ടുള്ള ലീന കോടിയത്ത് കേളി കുടുംബവേദി കേന്ദ്ര കമ്മറ്റി അംഗമാണ്. കണ്ണൂര്‍ പയ്യന്നൂര്‍ സ്വദേശിയായ ലീന നിലവില്‍ ന്യൂസനയ്യ ഏരിയ രക്ഷാധികാരി കമ്മറ്റി അംഗം, മധുരം മലയാളം പദ്ധതിയുടെ ഭാഗമായ സാക്ഷരതാ പഠന ക്ലാസുകളുടെ അധ്യാപിക എന്നീ ചുമതലകള്‍ കൂടിവഹിച്ചു വരികയായിരുന്നു.
കണ്ണൂര്‍ തളിപ്പറമ്പ് കൂവോട് സ്വദേശിയായ സുരേഷ് കഴിഞ്ഞ 29 വര്‍ഷമായി പാണ്ട റീട്ടെയില്‍ കമ്പനിയില്‍ വെയര്‍ഹൗസ് മാനേജര്‍ ആയി ജോലി ചെയ്ത് വരികയായിരുന്നു . കേളി കുടുംബവേദി മുന്‍ സെക്രട്ടറിയേറ്റ് മെമ്പര്‍ കൂടിയായിരുന്നു സുരേഷ്. നിലവില്‍ കേളിമാധ്യമ വിഭാഗം കണ്‍വീനറും ന്യൂസനയ്യ ഏരിയ ഗ്യാസ് ബകാല യൂണിറ്റംഗവുമാണ്.
ആലപ്പുഴ കായംകുളം സ്വദേശിയായ നീന നാദിര്‍ഷാ നിലവില്‍ കേളി കുടുംബവേദി കേന്ദ്ര കമ്മിറ്റി അംഗമാണ്. മികച്ചൊരു ജീവകാരുണ്യ പ്രവര്‍ത്തകയും കേളിയുടെ സാന്ത്വന പദ്ധതിയായ സ്‌നേഹ സ്പര്‍ശത്തിലെ അംഗവുമാണ് നീന. നിലവില്‍ മിനിസ്ട്രി ഓഫ് ഹെല്‍ത്തിന്റെ കീഴില്‍ അല്‍ഖര്‍ജ് ഹോസ്പിറ്റലില്‍ അക്കാദമിക്ക് ആന്‍ഡ് ട്രെയിനിംഗ് കോ ഓഡിനേറ്റര്‍ ആയി ജോലി ചെയ്ത് വരികയായിരുന്നു. ആലപ്പുഴ ഗവണ്‍മെന്റ് നഴ്‌സിംഗ് കോളേജില്‍ അസിസ്റ്റന്റ് പ്രൊഫസര്‍ ആയി ജോലി ലഭിച്ചതിനെ തുടര്‍ന്നാണ് 7 വര്‍ഷത്തെ പ്രവാസ ജീവീതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്നത്. അല്‍ഖര്‍ജ് ഏരിയ പ്രസിഡന്റ് ഷിബി അബ്ദുള്‍ സലാമിന്റെ ജീവിത പങ്കാളിയാണ്.
കേളി കലാ സാംസ്‌കാരിക വേദിയും കേളി കുടുംബവേദിയും സംയുക്തമായി നടത്തിയ യാത്രയയപ്പ് ചടങ്ങില്‍ കുടുംബവേദി വൈസ് പ്രസിഡന്റ് സജീന സിജിന്‍ ആമുഖപ്രഭാഷണം നടത്തി. കുടുംബവേദി പ്രസിഡന്റ് പ്രിയ വിനോദ് അദ്ധ്യക്ഷത വഹിച്ചു. കുടുംബവേദി സെക്രട്ടറി സീബ കൂവോട് സ്വാഗതവും കേളി മുഖ്യ രക്ഷാധികാരി കെ പി എം സാദിഖ്, കേളി സെക്രട്ടറി സുരേഷ് കണ്ണപുരം, പ്രസിഡന്റ് സെബിന്‍ ഇക്ബാല്‍, കുടുംബ വേദി ട്രഷറര്‍ ശ്രീഷ സുകേഷ്, അല്‍ഖര്‍ജ് എരിയ രക്ഷാധികാരി കണ്‍വീനര്‍ പ്രദീപ് കൊട്ടാരത്തില്‍, ന്യൂസനയ്യ ഏരിയ രക്ഷാധികാരി കമ്മറ്റി ആക്ടിംഗ് കണ്‍വീനര്‍ ബൈജു ബാലചന്ദ്രന്‍, യൂണിറ്റ് സെക്രട്ടറി അബ്ദുള്‍ നാസര്‍ എന്നിവര്‍ സംബന്ധിച്ചു.