ഗാസ/റിയാദ്- ഇസ്രായിലിന്റെ പതാക വാർഷിക ദിനത്തോടനുബന്ധിച്ച് നടന്ന പ്രകടനത്തിനിടെ മസ്ജിദുൽ അഖ്സ പള്ളിയിയുടെ കോംപൗണ്ടിൽ കയറി ജൂത തീവ്രവാദികളുടെ അഴിഞ്ഞാട്ടം. നിരവധി ഫലസ്തീനികളെ അക്രമിക്കുകയും പ്രകോപനപരമായ മുദ്രാവാക്യം വിളിച്ചുമാണ് ആക്രമണം അരങ്ങേറിയത്. പ്രാദേശിക-വിദേശ മാധ്യമപ്രവർത്തകർക്ക് നേരെയും ആക്രമണമുണ്ടായി.
ഇസ്രായിലിന്റെ പ്രകോപനത്തെ സംഭവത്തെ സൗദി അറേബ്യ ശക്തമായി അപലപിച്ചു. അധിനിവേശ ഇസ്രായിൽ ഗവൺമെന്റിലെ നിരവധി ഉദ്യോഗസ്ഥരും നെസെറ്റിലെ അംഗങ്ങളും തീവ്രവാദ കുടിയേറ്റക്കാരും തീവ്രവാദികളെ പ്രകോപനപരമായി സംഘടിപ്പിക്കാൻ അനുവദിക്കുകയാണ്. അധിനിവേശ സേനയുടെ സംരക്ഷണത്തോടെ ജറുസലേമിൽ നടത്തിയ മാർച്ച്, ലോക മുസ്ലീങ്ങളുടെ വികാരങ്ങളെ പ്രകോപിപ്പിക്കുന്നതാണ്.
ആസൂത്രിതമായ ആക്രമണങ്ങൾ അന്താരാഷ്ട്ര പ്രമേയങ്ങളുടെ വ്യക്തമായ ലംഘനമാണെന്നും ജറുസലേമിൻ്റെ ചരിത്രപരവും നിയമപരവുമായ പദവിയുടെയും അതിൻ്റെ വിശുദ്ധിയുടെയും ലംഘനമാണെന്നും നീതിപൂർവകവും ശാശ്വതവുമായ സമാധാനത്തിനുള്ള ശ്രമങ്ങളെ തുരങ്കം വെക്കുന്നതാണെന്നും സൗദി അറേബ്യ വ്യക്തമാക്കി.