ദമ്മാം: ജനാധിപത്യ ഇന്ത്യക്ക് പ്രതീക്ഷയും കരുത്തും നൽകുന്ന ജനവിധിയാണ് പാർലമെന്റ് തെരഞ്ഞെടുപ്പിൽ ഉണ്ടായതെന്ന് പ്രവാസി വെൽഫെയർ ഈസ്റ്റേൺ പ്രൊവിൻസ് . രാജ്യത്തെ വിവിധ പ്രദേശങ്ങളിൽ ജീവിക്കുന്ന സാധാരണക്കാരായ ജനങ്ങൾ ബി. ജെ.പി ഭരണത്തിൻ്റെ അപകടം മനസ്സിലാക്കി അവരെ തിരസ്കരിച്ചു തുടങ്ങി എന്ന വ്യക്തമായ സന്ദേശം തെരഞ്ഞെടുപ്പ് ഫലം നൽകുന്നുണ്ട്. മതനിരപേക്ഷ കക്ഷികൾ ഒറ്റക്കെട്ടായി അണിനിരന്നാൽ ഹിന്ദുത്വ വംശീയതയെയും ഭരണകൂട ഭീകരതയെയും സംഘ്പരിവാർ ഫാഷിസത്തെയും ചെറുത്തു തോൽപ്പിക്കാൻ കഴിയുമെന്ന് തെരഞ്ഞെടുപ്പ് ഫലം തെളിയിച്ചിരിക്കുന്നു.കർഷക സമരക്കാരെ വണ്ടി കയറ്റിക്കൊന്ന ലഖിംപൂർഖേരിയിൽ ബി ജെ പി പരാജയപ്പെട്ടു. ബാബരി മസ്ജിദ് തകർത്തു രാമക്ഷേത്രം പണിത ഫൈസാബാദ് മണ്ഡലത്തിൽ പോലും വോട്ടർമാർ ബി ജെ പി യെ കൈയൊഴിഞ്ഞിരിക്കുന്നു. മറ്റു അഭിപ്രായ വ്യത്യാസങ്ങളും കക്ഷി താല്പര്യങ്ങളും മാറ്റി വെച്ചു രാജ്യത്തിന്റെ ഭാവിക്കും സുസ്ഥിതിക്കും വേണ്ടി ഒന്നിച്ചു നിൽക്കാൻ എല്ലാ പാർട്ടികൾക്കും ബാധ്യതയുണ്ട്. കേന്ദ്രത്തിൽ ഒരു ജനാധിപത്യ മതനിരപേക്ഷ സർക്കാർ രൂപീകരണം എന്നതായിരിക്കണം എല്ലാവരുടെയും പ്രഥമവും പ്രധാനവുമായ പരിഗണനയെന്ന്
പ്രൊവിൻസ് കമ്മിറ്റി പത്ര പ്രസ്താവനയിൽ വ്യക്തമാക്കി.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group