ന്യൂദൽഹി- ലോക്സഭ തെരഞ്ഞെടുപ്പിലെ ആദ്യ മണിക്കൂറിൽ ഇന്ത്യാ മുന്നണിക്ക് അനുകൂലമായ ട്രെന്റ്. എക്സിറ്റ് പോളുകളെ നിഷ്ഫലമാക്കി ഇന്ത്യാ മുന്നണി വൻ മുന്നേറ്റമാണ് കാഴ്ചവെക്കുന്നത്. വരാണസയിൽ പ്രധാനമന്ത്രി നരേന്ദ്രമോഡി അടക്കം ഒരുഘട്ടത്തിൽ പിന്നിലെത്തി. അവിടെ അജയ് റായിയാണ് മുന്നിൽ. 6000 വോട്ടുകൾക്കാണ് മോഡി പിന്നിൽ നിൽക്കുന്നത്.
ഏറ്റവും ഒടുവിൽ 244 ഇടത്താണ് നിലവിൽ ഇന്ത്യാ മുന്നണി മുന്നിലെത്തിയത്. രാജ്യത്ത് ട്രെന്റ് മാറ്റിവീശുന്നുവെന്നാണ് ആദ്യഫലങ്ങൾ സൂചിപ്പിക്കുന്നത്.
ലോക്സഭാ തെരഞ്ഞെടുപ്പിന്റെ ആദ്യ സൂചനകളിൽ യുപിയിൽ ഇന്ത്യാ സഖ്യം 20 ലേറെ സീറ്റുകളിൽ മുന്നിൽ. റായ്ബറേലിയിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയും അമേഠിയിൽ ബിജെപി നേതാവ് സ്മൃതി ഇറാനിയും കനൗജിൽ എസ്പി നേതാവ് അഖിലേഷ് യാദവും ലീഡു ചെയ്യുകയാണ്.
2019ലെ പൊതുതെരഞ്ഞെടുപ്പിൽ ഉത്തർപ്രദേശിൽ 80ൽ 62 സീറ്റും ബിജെപി വിജയിച്ചിരുന്നു. സഖ്യകക്ഷിയായ അപ്നാദൾ (എസ്) രണ്ട് സീറ്റുകൾ നേടിയിരുന്നു.