ദമാം : പുതിയ അകാദമിക് വര്‍ഷത്തേക്ക് വ്യത്യസ്ത പരിപാടികളൊരുക്കി ദമാം ഇന്‍റര്‍നാഷണല് ഇന്ത്യന് സ്കൂളിലെ രക്ഷിതാക്കളുടെ പൊതുവേദിയായ ഡിസ്പാക്ക് രംഗത്ത്. കഴിഞ്ഞ കാലങ്ങളില് രക്ഷിതാക്കളില്‍ നിന്നും സ്കൂള്‍ അധിക്യതരില്‍ നിന്നും ലഭിച്ച പിന്തുണയില്‍ പുതിയ അക്കാദമിക്ക് വര്‍ഷത്തില് വിവിധങ്ങളായ പരിപാടികള്‍ സംഘടിപ്പിക്കുമെന്ന് ഭാരവാഹികള്‍ ദമാമില്‍ വിളിച്ച് ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. പ്രമുഖ അകാദമിക്ക് വിദഗ്ദനെ പങ്കെടുപ്പിച്ച് ഐ.ഐ.ടി, എന്‍.ഐ.ടി പ്രവേശനം ആഗ്രഹിക്കുന്ന വ്യദ്യാര്‍ഥികള്‍ക്കായി സംഘടിപ്പിക്കുന്ന പരിപാടി കിഴക്കന്‍ പ്രവിശ്യയിലെ മുഴുവന്‍ സ്കൂളിലെ വിദ്യാര്‍ഥികള്‍ക്കും ഉപയോഗപ്പെടുത്തുന്നതാക്കി മാറ്റുമെന്ന് ഭാരവാഹികള്‍ പറഞ്ഞു. വിവിധ മേഖലകളില്‍ പ്രാവിണ്ണ്യമുള്ള ദമാം ഇന്റര് നാഷണല്‍ ഇന്ത്യന്‍ സ്കൂളിലെ പൂര്‍വ്വ വിദ്യാര്‍ഥികളുടെ നിര്‍ദ്ദേശങ്ങളും ഒപ്പം അവരുടെ സഹകരണവും ഈ പരിപാടിക്ക് പ്രതീക്ഷിക്കുന്നുണ്ട്.
വേനലവധിക്ക് ശേഷം സംഘടിപ്പിക്കുന്ന അണ്ടര്‍17 ഫുട്ബോള് മേളയില് റിയാദ് – ദമാം മേഖകളിലെ സ്കൂള്‍ ടീമുകള്‍ പങ്കെടുക്കും. ദമാം ഇന്റര് നാഷണല് പത്താം ക്ലാസ്-പ്ലസ് ടു പരീക്ഷകളില്‍ മികച്ച വിജയം നേടിയ വിദ്യാര്‍ഥികളെ ആദരിക്കുന്ന പരിപാടി ജൂൺ ഒൻപതിന് സംഘടിപ്പിക്കും. ഡിസ്പാക്ക് കുടുംബത്തില് നിന്നും മികച്ച വിജയം നേടിയ വിദ്യാര്‍ഥികളേയും പരിപാടിയില്‍ വെച്ച് ആദരവ് സമ്മാനിക്കുമെന്ന് ഭാരവാഹികള്‍ പറഞ്ഞു. രണ്ട് തവണകളിലായി ദമാമില്‍ വിപുലമായ രീതിയില്‍ സംഘടിപ്പിച്ച ഇന്‍റര്‍ സ്കൂള്‍ ക്വിസ് മല്‍സരം ഈ വര്‍ഷവും സംഘടിപ്പിക്കും. 2015ല്‍ രൂപീക്യതമായ ഡിസ്പാക്ക് ശ്രദ്ദേയമായ ഒട്ടനവധി പവര്‍ത്തന പരിപാടികൾ സംഘടിപ്പിച്ച അഭിമാനത്തോടെയാണ് മുന്നോട്ട് കുതിക്കുന്നത്. സ്കൂള്‍ മാനേജ്മെന്‍റുമായി ചേര്‍ന്ന് നിന്ന് രക്ഷിതാക്കള്‍ക്കും കൂട്ടികള്‍ക്കും പ്രയോജനകരമായ ഒട്ടേറേ പ്രവര്‍ത്തങ്ങള്‍ നിര്‍വ്വഹിക്കാന്‍ ഡിസ്പ്പാക്കിന് സാധിച്ചിട്ടുണ്ട്. പ്രൊഫസര്‍ ഗോപിനാഥ് മുതുകാട്, ഡോ: അലക്സാണ്ടര്‍ ജേക്കബ് തുടങ്ങിയ പ്രമുഖരെ ഡിസ്പ്പാക്കിന്‍റെ വേദിയിലെത്തിക്കാനായിട്ടുണ്ട്. വിദ്യാര്‍ഥികള്‍ക്കിടയില് അസാന്മാര്‍ഗിഗ പ്രവര്‍ത്തനങ്ങളെ തടയാന് ഡിസ്പാക്ക് നടത്തിയ പ്രവര്‍ത്തങ്ങള്‍ ഏവരുടേയും പ്രശംസ പിടിച്ച് പറ്റിയിട്ടുണ്ട്. പ്രതിസന്ധി കാലങ്ങളില്‍ സ്കൂള്‍ ഫീസടക്കാൻ പ്രയാസപ്പെട്ട നൂറിലധികം കുട്ടികള്‍ക്ക് ആശ്വാസം പകരാന്‍ സാധിച്ചിട്ടുണ്ട്. കോവിഡ് കാലത്ത് ഡിസ്പാക്ക് നടത്തിയ ഭക്ഷ്യകിറ്റ് വിതരണവും മറ്റു സഹായങ്ങളും ഡിസ്പ്പാക്കിന്‍റെ പ്രവര്‍ത്തനങ്ങളുടെ മികച്ച അടയാളപ്പെടുത്തലുകളായിരുന്നു. എല്ലാ വ്യാജ എതിര് പ്രചരണങ്ങളേയും അതിജീവിച്ച് പ്രബുദ്ധരായ രക്ഷിതാക്കളുടെ പിന്തുണയോടെ ഡിസ്പാക്ക് അതിന്‍റെ കര്‍മ്മപഥത്തില്‍ പൊതു സമൂഹത്തോടൊപ്പം ചേര്‍ന്ന് നില്‍ക്കുമെന്ന് ഡിസ്പാക്ക് ഭാരവാഹികള്‍ പറഞ്ഞു. ഡിസ്പാക്ക് ജന:സെക്രട്ടറി നജീബ് അരഞ്ഞിക്കല്‍, ട്രഷറര്‍ ഷിയാസ് കണിയാപുരം, മറ്റു ഭാരവാഹികളായ നവാസ് ചൂനാടന്‍, നിസാം യൂസ്ഫ്, നിഹാസ് കിളിമാനൂർ, ഗുലാം ഫൈസൽ, ഫൈസി വളങ്ങോടൻ,നാസർ കടവത്ത് എന്നിവര്‍ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.