റിയാദ്- കോഴിക്കോട് നിവാസികളുടെ കൂട്ടായ്മയായ ‘കോഴിക്കോടന്‍സ്’, സി ബി എസ് ഇ 10, 12, എസ് എസ് എല്‍ സി, പ്ലസ് ടു പരീക്ഷകളില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ഥികളെ ആദരിച്ചു. മലസ് അല്‍മാസ് ഓഡിറ്റോറിയത്തില്‍ നടന്ന അനുമോദന ചടങ്ങ് ‘അറബ് കണ്‍സള്‍റ്റന്‍ഡ് ഹോം’ സി. ഇ. ഒ. നജീബ് മുസ്ലിയാരകത്ത് ഉദ്ഘാടനം ചെയ്തു. കോഴിക്കോടന്‍സ് ചീഫ് ഓര്‍ഗനൈസര്‍ റാഫി കൊയിലാണ്ടി അധ്യക്ഷനായിരുന്നു. വിജയികള്‍ക്കുള്ള ഉപഹാരങ്ങള്‍ നിഷാദ് അന്‍വര്‍, റാഷിദ് കൊന്നെന്‍കാവില്‍, അബ്ദുല്ലത്തീഫ് കൊടുവള്ളി, മുജീബ് താമരശ്ശേരി, അബ്ദുല്‍ഗഫൂര്‍ ചേന്ദമംഗല്ലൂര്‍, റയീസ് കൊടുവള്ളി, സജീറ ഹര്‍ഷദ്, ഷാലിമ റാഫി, മുംതാസ് ഷാജു, ഫിജിന കബീര്‍, ആയിഷ മിര്‍ഷാദ്, ഉമ്മര്‍ മുക്കം, മുസ്തഫ നെല്ലിക്കാപറമ്പ, നവാസ് ഓപീസ്, സി.ടി സഫറുള്ള എന്നിവര്‍ വിതരണം ചെയ്തു.
ചടങ്ങില്‍ ഹസന്‍ ഹര്‍ഷദ് ഫറോക്ക്, സഹീര്‍ മുഹ്‌യുദ്ദീന്‍, മുജീബ് മൂത്താട്ട്, റംഷിദ്, മൈമൂന അബ്ബാസ് എന്നിവര്‍ സംസാരിച്ചു. അഡ്മിന്‍ ലീഡ് കെസി ഷാജു സ്വാഗതവും ഫിനാന്‍സ് ലീഡ് ഫൈസല്‍ പൂനൂര്‍ നന്ദിയും പറഞ്ഞു. ആയിഷ സംറ, ഫെമിന്‍ ഫാത്തിമ, നിംശ മറിയം, ഫാത്തിമ ഇശ, ഹാനിയ ഫൈസല്‍, ഹനിന്‍ ഫാത്തിമ, ഹസിം മുഹമ്മദ്, ആഷിഖ് റാഷിദ്, അഫ്രിന്‍ സി.ടി, ദര്‍ശീല്‍ അഹ്മദ്, ഫര്‍ഹാന്‍ അലി, നബീഹ് അബ്ദുല്‍ ലത്തീഫ്, നൈറ ഷഹ്ദാന്‍, അഫ്!ഷിന്‍ വേങ്ങാട്ട്, ഫാത്തിമ ഹിബ, മുഹമ്മദ് ഹാഫിസ്, മുഹമ്മദ് റയ്യാന്‍, ഫിദാന്‍ സാജിദ്, നെഹ്‌ന സലാം, ഖദീജ നിസ, ആയിഷ ജന്ന, റഷ സലാം എന്നിവരാണ് വിവിധ പരീക്ഷകളില്‍ ഉന്നത വിജയം കരസ്ഥമാക്കിയത്. കോഴിക്കോടന്‍സ് സംഘടിപ്പിച്ച ‘എജ്യുസ്‌പോര്‍ട് ഫെസ്റ്റ്’ ചമ്പ്യാന്മാരായ ‘മാനാഞ്ചിറ’ ടീമിനുള്ള സ്വീകരണവും ചടങ്ങിനോടനുബന്ധിച്ച് നടന്നു. കോഴിക്കോടന്‍സ് വനിതാ അംഗങ്ങള്‍ കേക്ക് മുറിച്ച് സ്വീകരണം ഉത്ഘാടനം ചെയ്തു. ഫെസ്റ്റ് ജൂറി അംഗങ്ങള്‍ക്കുള്ള സര്‍ട്ടിഫിക്കറ്റ് സുഹാസ് ചേപ്പാലി, മുനീബ് പാഴൂര്‍ എന്നിവര്‍ വിതരണം ചെയ്തു. ജൂറിമാരായ വി. കെ. കെ. അബ്ബാസ്, കെസി ഷാജു, അനില്‍ മാവൂര്‍, കബീര്‍ നല്ലളം, മൈമൂന അബ്ബാസ് എന്നിവര്‍ സര്‍ട്ടിഫിക്കറ്റുകള്‍ ഏറ്റുവാങ്ങി.