ആലപ്പുഴ:ഫലസ്തീനിലെ റഫയിലെ അനേകായിരങ്ങൾ യുദ്ധക്കെടുതിയാലും പട്ടിണിയാലും കൊല്ലപ്പെട്ടുകൊണ്ടിരിക്കുമ്പോൾ ശക്തമായ പ്രതിഷേധവും പ്രതികരണവും വ്യാപകമാക്കണമെന്ന് വിസ്ഡം ഇസ്’ലാമിക് യൂത്ത് ഓർഗനൈസേഷൻ സംസ്ഥാന സമിതി ആലപ്പുഴയിൽ സംഘടിപ്പിച്ച സമർപ്പണം ശില്‌പശാല ആവശ്യപ്പെട്ടു.
ഫലസ്തീനിൽ വെടിനിറുത്തൽ പ്രഖ്യാപിക്കാൻ ഇന്ത്യയടക്കമുള്ള ലോക രാഷ്ട്രങ്ങൾ ഇടപെടണം.ഭക്ഷണവും മരുന്നും വെള്ളവുമടക്കമുള്ള അവശ്യ വസ്തുക്കളുടെ ലഭ്യത ഉറപ്പ് വരുത്താൻ ഐക്യരാഷ്ട്ര സഭയുടെ അടിയന്തര സഹായം ഫലസ്തീനിൽ എത്തിക്കണം.
സംസ്ഥാന പ്രസിഡൻ്റ് കെ. താജുദ്ദീൻ സ്വലാഹി ഉദ്ഘാടനം ചെയ്തു. സംസ്ഥാന ജനറൽ സെക്രട്ടറി ടി.കെ നിഷാദ് സലഫി അധ്യക്ഷത വഹിച്ചു. സംസ്ഥാന ഭാരവാഹികളായ ഡോ.നസീഫ് പി.പി, ജംഷീർ സ്വലാഹി, ബഷീർ വി.പി, അബ്ദുല്ല അൻസാരി, മുസ്തഫ മദനി, സിനാജുദ്ദീൻ പി, റസീൽ മദനി പി, യൂനുസ് പട്ടാമ്പി എന്നിവർ സംസാരിച്ചു.