ദമാം. സൗദി കിഴക്കൻ പ്രവിശ്യയിലെ വാഴക്കാട്ടുകാരുടെ കുട്ടായ്മയായ ദമാം വാഴക്കാട് വെൽഫെയർ സെന്ററിന്റെ ഇരുപത്തിമൂന്നാമത് ജനറൽ ബോഡി യോഗം ദമാം ബേ-ലീഫ് റെസ്റ്റോറന്‍റ് ഓഡിറ്റോറിയത്തിൽ വെച്ച് സംഘടിപ്പിച്ചു. പ്രസിഡന്‍റ് പി.കെ ഹമീദിന്‍റെ അധ്യക്ഷതയിൽ ചേർന്ന യോഗം മുതിർന്ന മാധ്യമപ്രവർത്തകൻ പി.എ.എം ഹാരിസ് ഉദ്ഘാടനം ചെയ്തു. വൃദ്ധസദനങ്ങള്‍ വ്യാപകമാവുന്ന സാഹചര്യത്തില്‍ ഒറ്റപ്പെടലില്‍ നിന്നും മാറി നില്‍ക്കുന്നതിന് പ്രായമാവുന്നവര്‍ക്ക് ഒത്ത് ചേരുവാന്‍ പൊതുഇടങ്ങള്‍ ഉണ്ടാക്കിയെടുക്കുവാന്‍ സംഘടനകള്‍ മുന്നോട്ട് വരണമെന്ന് പി.എ.എം ഹാരിസ് പറഞ്ഞു. പി.ടി അലവി, ഷാഹിർ ടി.കെ, ജാവിഷ് അഹ്മദ് എന്നിവർ ആശംസകൾ നേർന്നു. പി.പി മുഹമ്മദ് ഖിറാഅത്ത് നടത്തി. പത്ത് ലക്ഷത്തോളം രൂപയുടെ ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്തിയതായി ട്രഷറർ ഷബീർ ആക്കോട് അവതരിപ്പിച്ച വാർഷിക പ്രവർത്തന സാമ്പത്തിക റിപ്പോർട്ടിൽ വ്യക്തമാക്കി.
2024-25 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികളെ യോഗത്തിൽ വെച്ച് തിരഞ്ഞെടുത്തു. പ്രസിഡന്‍റായി നഫീർ തറമ്മൽ, ജനറൽ സെക്രട്ടറിയായി ഷബീർ ടി.കെ ആക്കോട്, ട്രഷറർ ആയി യാസർ തിരുവാലൂർ എന്നിവരെ തിരഞ്ഞെടുത്തു. അഷ്റഫ് പി.ടി മുണ്ടുമുഴി (സീനിയർ വൈസ് പ്രസിഡന്‍റ്), ഷാഹിർ ടി.കെ (ഓർഗ. സെക്രട്ടറി), ജാവിഷ് അഹമദ് (സ്ക്രീനിംഗ് കമ്മറ്റി കൺവീനർ), ഇ.കെ ജബ്ബാർ (റിലീഫ് കോർഡിനേറ്റർ), റശീദ് പി.ടി , അനീസ് മധുരകുഴി, റഹ്മത്ത് കെ.പി (വൈസ് പ്രസിഡന്‍റുമാർ), അഫ്താബു റഹ്മാന്‍, ഉനൈസ്. സി , ശറഫുദ്ധീൻ എം.പി (ജോയന്‍റ് സെക്രട്ടറിമാർ) എന്നിവരാണ് മറ്റു ഭാരവാഹികള്‍. മുഖ്യ രക്ഷാധികാരിയായി മുജീബ് കളത്തിലിനേയും രക്ഷാധികാരിയായി പി.കെ ഹമീദിനേയും തിരഞ്ഞെടുത്തു. പി. ടി അലവി തിരഞ്ഞെടുപ്പിന് നേതൃത്വം നൽകി. മുജീബ് കളത്തിൽ സ്വാഗതവും ഷബീർ ആക്കോട് നന്ദിയും പറഞ്ഞു.