മനാമ: ഇന്ത്യന്‍ ശാസ്ത്രീയ സംഗീത പാരന്പര്യം ഇനിയും കൂടുതല്‍ പുതുതലമുറയിലേക്ക് പകരേണ്ടതുണ്ടെന്നും, അതുവഴി കലാഹൃദയങ്ങളിലൂടെ സ്നേഹം പടര്‍ത്തണമെന്നും, പ്രശസ്ത മൃദംഗവിദ്വാനും ചിത്രകാരനുമായ ഡോ. കുഴല്‍മന്ദം രാമകൃഷ്ണന്‍ പ്രസ്താവിച്ചു.
ബഹ്റിനിലെ പ്രശസ്ത സംഗീത അധ്യാപികയായ ദിവ്യ ഗോപകുമാറിന്‍റെ 17 ശിഷ്യരുടെ ശാസ്ത്രീയ സംഗീത അരങ്ങേറ്റ പരിപാടി ഉല്‍ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. മൃദംഗ വായനയില്‍ ലഭിച്ച ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡോ 40 വര്‍ഷത്തെ കലാസപര്യയില്‍ നിന്നും ലഭിച്ച പ്രശസ്തിയോ, കുട്ടികള്‍ക്ക് പിന്നണി വായിക്കാന്‍ തനിക്ക് തടസ്സമാകാത്തത്, പുതുതലമുറയോടുള്ള സ്നേഹ-വിശ്വാസങ്ങള്‍ കൊണ്ടാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ബഹ്റൈന്‍ കേരളീയ
സമാജത്തിന്‍റെ നിറഞ്ഞ ഹാളില്‍ അവതരിപ്പിക്കെപ്പട്ട ‘രാഗാമൃതം’ ശാസ്ത്രീയ സംഗീത അരങ്ങേറ്റ പരിപാടിയുടെ മുഖ്യഅതിഥിയായി എത്തിയതായിരുന്നു ഡോ. കുഴല്‍മന്ദം.
സമാജം ജനറല്‍ സെക്രട്ടറി വര്‍ഗീസ് കാരക്കല്‍ വിശിഷ്ടാതിഥി ആയിരുന്നു. ആയിരക്കണക്കിന് ശിഷ്യസന്പത്തിന് ഇതിനകം തന്നെ ഉടമയായ കര്‍ണാടക സംഗീതാധ്യാപിക ദിവ്യ ഗോപകുമാറില്‍നിന്നും വര്‍ഷങ്ങളായി സംഗീതം അഭ്യസി ച്ചുവരുന്ന 17 സംഗീത പഠിതാക്കളുടെ അരങ്ങേറ്റ പരിപാടി ആയിരുന്നു രാഗാമൃതം. ‘രാഗാമൃതം’ കണ്‍വീനര്‍ പ്രദീപ് പതേരി സ്വാഗതം പറഞ്ഞ ഔപചാരിക ചടങ്ങില്‍ മുഖ്യാതിഥിക്കും വിശിഷ്ടാതിഥിക്കുമൊപ്പം ഗുരു ദിവ്യ ഗോപകുമാര്‍, പക്കമേള കലാകാരന്മാരായ കെ. ബി.
ജയകുമാര്‍ (വയലിന്‍), കെ.കെ സജീവ് (ഘടം), ശ്രീഹരി (ഇടക്ക) എന്നിവരും പങ്കുകൊണ്ടു.
മുഖ്യ അതിഥിയും മൃദംഗത്തില്‍ പിന്നണി വായിക്കുകയും ചെയ്ത, കുഴല്‍മന്ദം രാമകൃഷ്ണനെയും ഗുരു ദിവ്യ ഗോപകുമാറിനെയും, പൊന്നാടയും മെമെന്‍റോയും നല്‍കി ആദരിച്ചു. തുടര്‍ന്നു നടന്ന ശാസ്ത്രീയ സംഗീത പെരുമഴ സമാജം ഹാളില്‍ നിറഞ്ഞു നിന്ന മുഴുവന്‍ കലാപ്രേമികളെയും ആനന്ദത്തിലാറാടിച്ചു. അതുല്‍ കൃഷ്ണ നയിച്ച തനിയാവര്‍ത്തന സെഷന്‍, പരിപാടിയുടെ നിലവാരം വീണ്ടുമുയര്‍ത്തി. ജോസ് ഫ്രാന്‍സിസ് ശബ്ദനിയ ന്ത്രണവും പ്രജിഷ ആനന്ദ് പരിപാടികളുടെ നിയന്ത്രണവും നിര്‍വഹിച്ചു.