കോഴിക്കോട്- കേന്ദ്രത്തിൽ ഇന്ത്യാ മുന്നണി അധികാരത്തിലെത്തുമെന്ന് ഇടതു സ്വതന്ത്ര എം.എൽ.എ പി.വി അൻവർ. വീഡിയോ സന്ദേശത്തിലാണ് അൻവർ അഭിപ്രായം പങ്കുവെച്ചത്. കേന്ദ്രത്തിൽ 200 സീറ്റു പോലും ബി.ജെ.പിക്ക് തികയില്ല. കേരളത്തിൽ 20 സീറ്റും ഇന്ത്യാ മുന്നണി നേടുമെന്നും അൻവർ അവകാശപ്പെട്ടു.
തമിഴ്നാട്ടിൽ 39 സീറ്റും ഡി.എം.കെ നേടും. കന്യാകുമാരിയിലും കോയമ്പത്തൂരിലും മാത്രമാണ് ബി.ജെ.പിക്ക് കാര്യമായ പ്രവർത്തനം നടത്തിയത്. കർണാടകയിലെ 28 സീറ്റിൽ 26 ഉം കഴിഞ്ഞ തവണ ബി.ജെ.പി നേടിയിരുന്നു. ഇത്തവണ ചിത്രം വ്യത്യസ്തമാണ്. 9 സീറ്റിലേക്ക് ബി.ജെ.പി കൂപ്പുകുത്തും. ആന്ധ്രപ്രദേശിൽ ബി.ജെ.പിക്ക് 9 സീറ്റേ ലഭിക്കൂ. ജഗൻ മോഹൻ റെഢിക്ക്ക് 12 സീറ്റാണ് ലഭിക്കുക. തെലങ്കാനയിൽ 8 സീറ്റ് ഇന്ത്യാ മുന്നണിക്ക് ലഭിക്കും. സൗത്ത് സോണിൽ 129 സീറ്റിൽ 89 സീറ്റ് ഇന്ത്യാ മുന്നണിക്ക് ലഭിക്കുക.
ഛത്തീസ്ഗഢിൽ ഇന്ത്യാ മുന്നണിക്ക് അഞ്ചു സീറ്റ് ലഭിക്കും. ബി.ജെ.പിക്ക് ആറു സീറ്റ് ലഭിക്കും. മധ്യപ്രദേശിലെ 29 സീറ്റിൽ ബി.ജെ.പിക്ക് ഇത്തവണ 22 സീറ്റ് ലഭിക്കും. ഇന്ത്യാ മുന്നണിക്ക് ഏഴ് സീറ്റ് ലഭിക്കും. സെൻട്രൽ സോണിൽ 28 സീറ്റ് ബി.ജെ.പിക്കും 12 സീറ്റ് കോൺഗ്രസിനും ലഭിക്കും.
പടിഞ്ഞാറൻ സോണിലെ മഹാരാഷ്ട്രയിൽ ഇന്ത്യാ മുന്നണിക്ക് 48 സീറ്റിൽ 32 സീറ്റ് ഇന്ത്യാ മുന്നണിക്ക് കിട്ടും.
16 സീറ്റേ ബി.ജെ.പിക്ക് ലഭിക്കൂ. രാജസ്ഥാനിൽ ഇന്ത്യാ മുന്നണിക്ക് എട്ടു സീറ്റ് ലഭിക്കും. ഗുജറാത്തിൽ 26 സീറ്റിൽ മുഴുവൻ സീറ്റും കഴിഞ്ഞ തവണ ബി.ജെ.പിക്കാണ് ലഭിച്ചത്. ഇത്തവണ ഗുജറാത്തിൽ ഇന്ത്യാ മുന്നണിക്ക് ആറു സീറ്റ് ലഭിക്കും. ഗോവയിൽ ഒരു സീറ്റ് ഇന്ത്യാ മുന്നണിക്ക് ലഭിക്കും. 101 സീറ്റിൽ 47 ഇന്ത്യാ മുന്നണിക്ക് ലഭിക്കും. നോർത്ത് സോണിലെ യു.പിയിലെ 80 സീറ്റിൽ കഴിഞ്ഞ തവണ ബി.ജെ.പി 64 സീറ്റ് നേടിയിരുന്നു. ഇക്കുറി ബി.ജെ.പിക്ക് 37 സീറ്റിലേക്ക് കൂപ്പുകുത്തും. 43 സീറ്റ് ഇന്ത്യാ മുന്നണി നേടും.
ഹരിയാനയിലെ പത്തു സീറ്റിൽ 9 സീറ്റും ഇന്ത്യാ മുന്നണി നേടും. പഞ്ചാബിൽ 13-ൽ 12 ഉം ഇന്ത്യാ മുന്നണിക്ക് കിട്ടും. ഹിമാചലിലെ നാലിൽ രണ്ടു സീറ്റ് ഇന്ത്യാ മുന്നണി നേടും. ഉത്തരാഖണ്ഡിലെ അഞ്ചു സീറ്റിൽ രണ്ടു സീറ്റ് ഇന്ത്യാ മുന്നണിക്ക് ലഭിക്കും. 112 സോണുള്ള നോർത്ത് സോണിൽനിന്ന് ബി.ജെ.പിക്ക് 44 ഉം 68 ഇന്ത്യാമുന്നണിക്കും ലഭിക്കും.
ഈസ്റ്റ് സോണിലെ ജാർഖണ്ഡിൽ 6 സീറ്റ് ഇന്ത്യാ മുന്നണിക്ക് ലഭിക്കും. ബിഹാറിൽ ഇന്ത്യാ മുന്നണിക്ക് 30 സീറ്റ് ലഭിക്കും. ബി.ജെ.പിക്ക് പത്തു സീറ്റേ ലഭിക്കൂ. ഒഡീഷയിലെ 21 സീറ്റിൽ എട്ടു സീറ്റ് ഇന്ത്യാ മുന്നണിയും 3 സീറ്റ് ബി.ജെ.പിയും നേടും. 9 സീറ്റ് ബി.ജെ.ഡിക്കായിരിക്കും. പശ്ചിമബംഗാളിൽ ഇന്ത്യാമുന്നണി 9 ഉം തൃണമൂൽ 24 സീറ്റിലും ജയിക്കും. നോർത്ത് ഈസ്റ്റ് സോണിലെ 24 മണ്ഡലത്തിൽ ഇന്ത്യ മുന്നണി 14 സീറ്റ് നേടും. കേന്ദ്ര ഭരണ പ്രദേശങ്ങളിലെ 19 ലോക്സഭ മണ്ഡലങ്ങളിൽ 14 സീറ്റ് ഇന്ത്യാ മുന്നണിക്ക് കിട്ടും. ബി.ജെ.പി പന്ത്രണ്ടിൽനിന്ന് അഞ്ചിലേക്ക് കൂപ്പുകുത്തുമെന്നും പി.വി അൻവർ പറഞ്ഞു.