മനാമ: അറബ് ചൈനീസ് ഓപ്പണ്‍ ഫോറത്തില്‍ പങ്കെടുക്കാനായി ബഹ്റൈന്‍ രാജാവ് ഹമദ് ബിന്‍ ഈസ ആല്‍ ഖലീഫ ചൈനയിലെത്തി. ചൈനീസ് പ്രസിഡന്‍റ് ഷീ ജീന്‍പിങിന്‍റെ ക്ഷണമനുസരി ച്ചാണ് അദ്ദേഹത്തിന്‍റെ ഔദ്യോഗിക ചൈന സന്ദര്‍ശനം.
ഹമദ് രാജാവിനെ ചൈനീസ് വിദ്യാഭ്യാസ മന്ത്രി ഹുവായ് ജിന്‍ പെങ് സ്വീകരിച്ചു. ചൈനയിലെ ബഹ്റൈന്‍ അംബാസഡര്‍ ഡോ. മുഹമ്മദ് ഗസ്സാന്‍ അദ്നാന്‍ ശൈഖോ, ബഹ്റൈനിലെ ചൈനീസ് അംബാസഡര്‍ നി രുചി, ഹോങ്കോങ്ങിലെ ബഹ്റൈന്‍ കോണ്‍സല്‍ ഓസ്കാര്‍ ചൗ തുടങ്ങിയവരും സന്നിഹിതരായിരുന്നു. 1989 ലാണ് ഔദ്യോഗികമായി ചൈനയുമായി ബഹ്റൈന്‍ നയതന്ത്രബന്ധം സ്ഥാപിച്ചത്. 35 വര്‍ഷമായി തുടരുന്ന നയതന്ത്രബന്ധത്തിന് പുതിയ മാനങ്ങള്‍ നല്‍കാന്‍ ഹമദ് രാജാവിന്‍റെ സന്ദര്‍ശനം വഴിയൊരുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഫലസ്തീന് പ്രശ്നം അന്താരാഷ്ട്രതലത്തില്‍ വളരെയേറെ ശ്രദ്ധ പിടിച്ചുപറ്റിയിരികുന്ന സമയത്തുള്ള സന്ദര്‍ശനത്തിന് ഏറെ പ്രാധാന്യമുണ്ട്.
ഈയിടെ ബഹ്റൈനില്‍ നടന്ന അറബ് ഉച്ചകോടിയില്‍, ഫലസ്തീന്‍ പ്രശ്നപരിഹാരത്തിന് മധ്യ പൗരസ്ത്യ ദേശത്ത് സമാധാന സേമ്മേളനം വിളിക്കണമെന്ന ഹമദ് രാജാവിന്‍റെ നിര്‍ദേശെത്ത ചൈനീസ് പ്രസിഡന്‍റ് സ്വാഗതം ചെയ്തിരുന്നു. യു.എന്നില്‍ ഫലസ്തീന് പൂര്‍ണാംഗത്വം നല്‍കുന്നതിനും അതുവഴി ഫലസ്തീന്‍ പ്രശ്നം പരിഹരിക്കുന്നതിനും വഴിയൊരുങ്ങുമെന്നാണ് പ്രതീക്ഷിക്കെപ്പടുന്നത്. ബഹ്റൈനും ചൈനക്കുമിടയിലുള്ള വ്യപാര, സാന്പത്തിക, നിക്ഷേപ സഹകരണം ശക്തമാക്കുന്നതിനും സന്ദര്‍ശനം വഴിത്തിരിവാകും.
വിവിധ നേതാക്കളുമായി ഉന്നതതല യോഗങ്ങളും ചര്‍ച്ചകളും സന്ദര്‍ശനത്തിന്‍റെ ഭാഗമായി ഒരുക്കിയിട്ടുണ്ട്. രണ്ടു ദിവസത്തെ റഷ്യന്‍ സന്ദര്‍ശനം പൂര്‍ത്തിയാക്കി ബഹ്റൈനിലെത്തിയ ശേഷമാണ് ഹമദ് രാജാവിന്‍റെ ചൈനാ സന്ദര്‍ശനം.