മനാമ കേരളത്തിലും, പുറത്തുമായി 4000 ത്തില്‍പരം വേദികളില്‍ അവതരിപ്പിക്കെപ്പട്ട ബേബിക്കുട്ടന്‍ തൂലികയുടെ ‘പ്രമാണി’ എന്ന നാടകം ബഹ്റൈനില്‍ പുനരവതരിപ്പിക്കെപ്പടുന്നു. ബഹ്റൈന്‍
കേരളീയ സമാജം സ്കൂള്‍ ഓഫ് ഡ്രാമയുടെ ആഭിമുഖ്യത്തില്‍ ബേബിക്കുട്ടന്‍ തൂലിക രചനയും സംവിധാനവും നിര്‍വ്വഹിച്ച് മനോഹരന്‍ പാവറട്ടിയുടെ സഹസംവിധാനത്തില്‍ മെയ്
30 വ്യാഴാഴ്ച രാത്രി 8 മണിക്ക് സമാജം ഡയമണ്ട് ജൂബിലി ഹാളില്‍ അരങ്ങേറുന്ന ഈ നാടകത്തിന്‍റെ അരങ്ങിലും അണിയറയിലുമായി ബഹ്റൈനിലെ പ്രശസ്തരായ 30
ഓളം നാടകപ്രവര്‍ത്തകര്‍ പങ്കെടുക്കുന്നു.
മനോഹരന്‍ പാവറട്ടി, സജി കുടശ്ശനാട്, അഭിലാഷ് വെള്ളുക്കൈ, ശ്രീജിത്ത് ശ്രീകുമാര്‍, ഗണേഷ് കൂറാര, ഷിബു ജോണ്‍, ജഗദീഷ് ശങ്കര്‍, അശോക് കുമാര്‍, സന്ധ്യ ജയരാജ്, ജീതു ഷൈജു, ശ്രീകല രാജേഷ്, എന്നിവര്‍ മുഖ്യ കഥപാത്രങ്ങളായും, രമ്യ ബിനോജ്, ബിനോജ് പാവറട്ടി, രാജീവ് ജി, ബിജോയ് പ്രഭാകര്‍,രാജീവ് മാത്യു, എന്നിവരും വിവിധ കഥ പാത്രങ്ങളായി വേദിയില്‍ എത്തുന്നു.
നാടകത്തിന്‍റെ ക്രീയേറ്റീവ് ഡയറക്ടര്‍ ആയി ജയന്‍ മേലത്ത്, ദീപ സംവിധാനവും, നിയത്രണവും വിഷ്ണു നാടക ഗ്രാമം, വി.എഫ്.എക്സ് ബാക്ക് ഡ്രോപ്പ് – സൂര്യ പ്രകാശ്, സംഗീത നിയന്ത്രണം നിഷ ദിലീഷ്, കല സംവിധാനം ബിജു എം സതീഷ്, രഞ്ജിത്ത് , പ്രിന്‍സ്സ് വര്‍ഗീസ്, റിതിന്‍ തിലക്, സ്റ്റേജ്ജ് സെറ്റിങ്..
കൂലിന്‍ സ്റ്റാര്‍ ഡെക്കറേഷന്‍ ജഗദീഷ് ശങ്കര്‍, ചമയം സജീവ3 കണ്ണപുരം, ലളിത ധര്‍മ്മരാജ്, നൃത്ത സംവിധാനം ബബിത ജഗദീഷ്, ശബ്ദ നിയന്ത്രണം പ്രദീപ് ബി കെ എസ്, കോസ്റ്റ്യൂം-ഖദിജ മുഹമ്മദ്, ശ്രുതി രതീഷ്, വസ്ത്രാലങ്കാര സഹായം-ശരണ്യ വിജയ്,അഹാന വിഷ്ണു, ദിവ്യ മനോജ്, രചന അഭിലാഷ്, ബബിത, ഐ. ടി. വിനു രഞ്ജു, ബിറ്റോ പാലമാറ്റ ത്ത്, സാങ്കേതിക സഹായം, അജിത് നായര്‍, വാമദേവന്‍, ശ്രീഹരി ജി പിള്ള,ഫോട്ടോഗ്രാഫി – സേ ന്താഷ് സരോവരം, നന്ദകുമാര്‍ വി. പി. ജയകുമാര്‍ വയനാട്, സൂര്യ പ്രകാശ്, റീഹാര്‍സല്‍ കോര്‍ഡിനേറ്റര്‍, ബിജോയ് പ്രഭാകര്‍, ഷിജു പാപ്പച്ചന്‍, നാടകത്തിന്‍റെ ജനറല്‍ കണ്‍വീനര്‍ മനോജ് യൂ സദ്ഗമയ എന്നിവരാണ്. ഈ നാടകം ആസ്വദിക്കുന്നതിന് ബഹ്റൈനിലെ എല്ലാ നാടക പ്രേമികളെയും സമാജത്തിലേക്ക് ക്ഷണിക്കുന്നതായി സമാജം പ്രസിഡന്‍റ് പി.വി രാധാകൃഷ്ണ പിള്ള ജനറല്‍ സെക്രട്ടറി വര്‍ഗീസ് കാരക്കല്‍, കലാ വിഭാഗം സെക്രട്ടറി റിയാസ് ഇബ്രാഹിം എന്നിവര്‍ പത്രക്കുറിപ്പില്‍ അറിയിച്ചു. പ്രവേശനം സൗജന്യമാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധെപ്പടുക: മനോഹരന്‍ പാവറട്ടി 39848091, മനോജ് ഉത്തമന്‍, ഡ്രാമ കണ്‍വീനര്‍ 36808098.