ഹൈദരാബാദ്: കേരളത്തിന്റെ ചുമതലയുള്ള എൻ.എസ്.യു ദേശീയ സെക്രട്ടറി രാജ് സമ്പത്ത് കുമാർ കൊല്ലപ്പെട്ട നിലയിൽ. ആന്ധ്രയിലെ ധർമ്മാവരത്തിനടുത്ത് ഒരു തടാകത്തിന്റെ കരയിലാണ് മൃതദേഹം കണ്ടെത്തിയത്. ദേഹമാസകലം പരുക്കുകളുണ്ടെന്നും സംഭവത്തിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചതായും പോലീസ് പറഞ്ഞു.
ഈയിടെ തിരുവനന്തപുരം നെയ്യാർ ഡാമിലെ കെ.എസ്.യു ക്യാമ്പിൽ കൂട്ടയടിയുണ്ടായപ്പോൾ ക്യാമ്പിൽ രാജ് സമ്പത്ത് കുമാറും ഉണ്ടായിരുന്നു. കെ.എസ്.യു ജന്മദിനാഘോഷങ്ങളിൽ പങ്കെടുക്കാൻ ഇന്ന് കേരളത്തിൽ എത്താനിരുന്നതാണ് രാജ് സമ്പത്ത് കുമാറെന്ന് പാർട്ടി പ്രവർത്തകർ പറഞ്ഞു. കൊലപാതകത്തിൽ കൂടുതൽ തെളിവുകൾ ശേഖരിച്ചുവരികയാണെന്നും ഭൂമിയിടപാടും വ്യക്തിവൈരാഗ്യവും മൂലം കൊലപ്പെടുത്തിയതാകാമെന്നാണ് സംശയമെന്നും പോലീസ് പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group