മനാമ: മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ 33- മത് രക്തസാക്ഷിത്വ ദിനത്തോടനുബന്ധിച്ച് ബഹ്‌റൈൻ ഒഐസിസി കോഴിക്കോട് ജില്ലാ കമ്മറ്റി കിംഗ് ഹമ്മദ് യൂണിവേഴ്സിറ്റി ഹോസ്പിറ്റലിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. നൂറിൽ പരം രക്തദാതാക്കൾ പങ്കെടുത്ത ക്യാമ്പ് ബഹ്‌റൈൻ കേരളീയ സമാജം ജനറൽ സെക്രട്ടറി വർഗീസ് കാരയ്ക്കൽ ഉദ്ഘാടനം ചെയ്തു. ഒഐസിസി കോഴിക്കോട് ജില്ലാ പ്രസിഡണ്ട് ജാലിസ് കെ കെ, ജില്ലാ ജനറൽ സെക്രട്ടറി ശ്രീജിത്ത് പനായി, ക്യാമ്പ് കൺവീനർ വാജിദ് എം നേതൃത്വം നൽകിയ രക്തദാന ക്യാമ്പിൽ ഒഐസിസി ദേശീയ പ്രസിഡന്റ് ഗഫൂർ ഉണ്ണികുളം, ഗ്ലോബൽ കമ്മിറ്റി അംഗം ബിനു കുന്നന്താനം എന്നിവർ മുഖ്യാതിഥികളായിരുന്നു.
ദേശീയ ഭാരവാഹികളായ ഷമീം കെ സി, ഗിരീഷ് കാളിയത്ത്, സുമേഷ് ആനേരി, ജവാദ് വക്കം, സിൻസൺ ചാക്കോ പുലിക്കോട്ടിൽ, റിജിത് മൊട്ടപ്പാറ, രഞ്ജൻ കേച്ചേരി, ഐ.വൈ.സി ഇന്റർനാഷണൽ ചെയർമാൻ നിസാർ കുന്നംകുളത്തിൽ, വനിത വിംഗ് വൈസ് പ്രസിഡന്റ് സൂര്യ റിജിത്, വിവിധ ജില്ലാ കമ്മറ്റി നേതാക്കളായ റംഷാദ് അയിലക്കാട്, സിജു പുന്നവേലി, ബൈജു ചെന്നിത്തല, ഷിബു ബഷീർ,നിജിൽ രമേശ്,
ജില്ലാ കമ്മറ്റി ഭാരവാഹികളായ ഷാജി പി എം, പ്രബിൽ ദാസ്, കുഞ്ഞമ്മത് കെ.പി, സുബിനാസ് കിട്ടു, അസ്സീസ് ടിപി മൂലാട്, തുളസിദാസ്, അബ്ദുൽസലാം മുയിപ്പോത്ത് , അസിസ് എം.സി, ജയകൃഷ്ണൻ, ഇക്ബാൽ തലയാട്, ബിജു കൊയിലാണ്ടി എന്നിവർ രക്തദാന ക്യാമ്പ് നിയന്ത്രിച്ചു. രക്ത ദാന ക്യാമ്പ് ന്റെ വിജയത്തിനായി പ്രവർത്തിച്ച
കിംഗ് അഹമ്മദ് ഹോസ്പിറ്റൽ ജീവനക്കാർക്ക് ജില്ലാ പ്രസിഡണ്ട് ജാലിസ് കെ കെ യും കൺവീനർ വാജിത് എം കൂടി മൊമെന്റോ നൽകി ആദരിച്ചു.