റിയാദ് – ചെലവ് കുറഞ്ഞ, ബജറ്റ് എയര്‍പോര്‍ട്ടുകള്‍ റിയാദ് നഗരത്തിനു ചുറ്റും നിര്‍മിച്ച് പ്രവര്‍ത്തിപ്പിക്കുകയോ ബി.ഒ.ടി അടിസ്ഥാനത്തില്‍ ഇത്തരം വിമാനത്താവളങ്ങള്‍ നിര്‍മിച്ച് പ്രവര്‍ത്തിപ്പിക്കാന്‍ സ്വകാര്യ മേഖലയുടെ പങ്കാളിത്തം പ്രയോജനപ്പെടുത്തുകയോ ചെയ്യണമെന്ന് ജനറല്‍ അതോറിറ്റി ഓഫ് സിവില്‍ ഏവിയേഷനോട് ശൂറാ കൗണ്‍സില്‍ ആവശ്യപ്പെട്ടു.
ജനറല്‍ അതോറിറ്റി ഓഫ് സിവില്‍ ഏവിയേഷന്‍ വാര്‍ഷിക റിപ്പോര്‍ട്ട് വിശകലനം ചെയ്താണ് ശൂറാ കൗണ്‍സില്‍ ഈയാവശ്യമുന്നയിച്ചത്. ഗതാഗത മേഖലക്കും ടൂറിസത്തിനും പ്രയോജനപ്പെടുന്ന നിലക്ക് ആഭ്യന്തര സര്‍വീസുകള്‍ വര്‍ധിപ്പിക്കാന്‍ സൗദി വിമാന കമ്പനികളുമായി ചേര്‍ന്ന് അതോറിറ്റി പ്രവര്‍ത്തിക്കണമെന്നും കൗണ്‍സില്‍ ആവശ്യപ്പെട്ടു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group