ജിദ്ദ: ഗള്‍ഫ് രാജ്യങ്ങളിലെ ചെറൂപ്പ നിവാസികളുടെ കൂട്ടായ്മയായി ചെറൂപ്പ ഗള്‍ഫ് എക്‌സ്പാട്രിയെറ്റ്‌സ് ഫോറം നിലവില്‍ വന്നു. ചെറൂപ്പക്കാരായ പ്രവാസികളുടെ അഭ്യുന്നതിയും നാടിന്റെ ഉത്കര്‍ഷവും ലക്ഷ്യമിട്ടുള്ള കൂട്ടായ്മ രൂപീകരണ യോഗത്തില്‍, നാടിന്റെ വിജ്ഞാന വിളക്കായിരുന്ന പ്രശസ്ത ബഹുഭാഷാ പണ്ഡിതനും അറബി കവിയുമായിരുന്ന സി.കെ. അബുല്‍ഖൈര്‍ മൗലവിയുടെ അനുസ്മരണവും നടന്നു.
ഓണ്‍ലൈന്‍ സംഗമത്തില്‍ മൂസക്കുട്ടി എ.കെ അധ്യക്ഷത വഹിച്ചു. സൗദി ഗസറ്റ് എഡിറ്റര്‍ ഹസന്‍ ചെറൂപ്പ ഉദ്ഘാടനം ചെയ്തു. ഷാനവാസ് എം.പിയും എ.എം. ഷുക്കൂറും അബുല്‍ഖൈര്‍ മൗലവിയെ അനുസ്മരിച്ചു സംസാരിച്ചു. പാണ്ഡിത്യത്തിന്റെ പ്രഭ കേരളത്തിനകത്തും പുറത്തും പ്രസരിപ്പിക്കുകയും ചുറ്റിലുമുള്ളവര്‍ക്ക് അറിവിന്റെ മധു നുകര്‍ന്നുനല്‍കുകയും ചെയ്ത അബുല്‍ഖൈര്‍ മൗലവിയെന്ന ബഹുമുഖപ്രതിഭാശാലിയുടെ മഹിതജീവിതത്തിന്റെ നാനാവശങ്ങളിലേക്ക് വെളിച്ചം വിതറുന്നതായിരുന്നു അനുസ്മരണ പ്രഭാഷണങ്ങള്‍.
പ്രവാസത്തിനിടെ അകാലത്തിൽ പൊലിഞ്ഞുപോയ ഖാലിദ് പറയരുതൊടിക, അഫ്‌സല്‍ വി.കെ, സലാം മാട്ടിടവന എന്നിവരെയും അനുസ്മരിച്ചു.
ചെറൂപ്പയിലെ ആദ്യ പ്രവാസിയായ മാങ്ങാട്ടുമേത്തല്‍ ഉബൈദ്, ഗള്‍ഫ് കുടിയേറ്റത്തിന്റെ ആദ്യപതിറ്റാണ്ടില്‍ ഫുജൈറയിലേക്ക് നടത്തിയ സാഹസിക യാത്രയുടെയും അതിജീവനപോരാട്ടത്തിന്റെയും തീക്ഷ്ണാനുഭവങ്ങള്‍ പങ്കുവെച്ചു.
മുഹമ്മദ് ഷാഫി എ.എം കൂട്ടായ്മയുടെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ വിശദീകരിച്ചു. എക്‌സിക്യൂട്ടീവ് അംഗങ്ങളുടെ കരടു പാനല്‍ കെ.എം അസീസ് അവതരിപ്പിച്ചു. കോയ പുതിയോട്ടില്‍ സ്വാഗതവും അലി അക്ബര്‍ നന്ദിയും പറഞ്ഞു.
കൂട്ടായ്മയുടെ ഭാരവാഹികള്‍ : ഹസന്‍ ചെറൂപ്പ (മുഖ്യരക്ഷാധികാരി), എം.എം. റഷീദ് ഹാജി, എം.എം. റസാഖ് ഹാജി (രക്ഷാധികാരികള്‍ ), മൂസക്കുട്ടി എ.കെ അബുദാബി (പ്രസിഡന്റ്), മുഹമ്മദ് ഷാഫി എ.എം ദോഹ (ജനറല്‍ സെക്രട്ടറി), ബാസിത് ഹായില്‍ (ട്രഷറര്‍ ).
ഉബൈദ് മാങ്ങാട്ട് മേത്തൽ, കോയ പുതിയോട്ടിൽ (വൈസ് പ്രസിഡന്റ്), അലി അക്ബര്‍, റസാഖ് ചീക്കിലോട്ട്, കെ.എം അസീസ് (ജോ. സെക്ര), ഉമ്മർ ത്വാഹാ (മീഡിയ & പബ്ലിസിറ്റി കൺവീനർ), കൺട്രി കോഡിനേറ്റർമാർ: നാസർ പി.കെ, അബൂബക്കർ നെച്ചിക്കാട്ട് (സൗദി അറേബ്യ), സാബിത്ത് (യു.എ.ഇ), സൽമാൻ സി. കെ (ഖത്തർ), ഷിബിലി നെച്ചിക്കാട്ട് (ബഹ്റൈൻ), ഫാസിൽ പേച്ചനങ്ങാട്ട് (കുവൈത്ത്), ഷാഫി എം.കെ (ഒമാൻ).
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group