മനാമ: ഇന്ത്യന്‍ സ്കൂളില്‍ 2024-2025 അധ്യയന വര്‍ഷേത്തക്കുള്ള പ്രിഫെക്ടോറിയല്‍ കൗണ്‍സിലിന്‍റെ സ്ഥാനാരോഹണ ചടങ്ങ് ജഷന്‍ മാള്‍ ഓഡിറ്റോറിയത്തില്‍ നടന്നു. സ്കൂള്‍ ചെയര്‍മാന്‍ അഡ്വ.ബിനു മണ്ണില്‍ വറുഗീസ്, സെക്രട്ടറി വി രാജപാണ്ഡ്യന്‍, അക്കാദമിക ചുമതല വഹിക്കുന്ന അസി. സെക്രട്ടറി രഞ്ജിനി മോഹന്‍, ഭരണസമിതി അംഗങ്ങളായ ബോണി ജോസഫ് (ഫിനാന്‍സ് ആന്‍റ് ഐടി), പ്രിന്‍സിപ്പല്‍ വി.ആര്‍ പളനിസ്വാമി, സ്റ്റാഫ് പ്രതിനിധി പാര്‍വതി ദേവദാസ്, അക്കാദമിക് അഡ്മിനിസ്ട്രേഷന്‍ വൈസ് പ്രിന്‍സിപ്പല്‍ ജി സതീഷ്, മിഡില്‍സെ ക്ഷന്‍ വൈസ് പ്രിന്‍സിപ്പല്‍ ജോസ് തോമസ്, പ്രധാന അധ്യാപകര്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.
പതിനൊന്നും പന്ത്രും ക്ലാസുകള്‍ ഉള്‍പ്പെടുന്ന ലെവല്‍ എയിലേക്ക് യഥാക്രമം ഹെഡ്ബോയ് ഷാന്‍ ഡയമ് ലൂയിസും ഹെഡ് ഗേള്‍ അബിഗെയ്ല്‍ എല്ലിസ് ഷിബുവും നിയമിതരായി. ഒന്പതും പത്തും ക്ലാസുകള്‍ ഉള്‍പ്പെടുന്ന ലെവല്‍ ബിയില്‍ ഹെഡ് ബോയ് ജോയല്‍ ഷൈജുവും ഹെഡ് ഗേള്‍ ഇവാന റേച്ചല്‍ ബിനുവും സ്ഥാനം ഏറ്റെടുത്തു.
ആറു മുതല്‍ എട്ടുവരെ ക്ളാസുകള്‍ ഉള്‍പ്പെടുന്ന ലെവല്‍ സിയില്‍ മുഹമ്മദ് അദ്നാനും ശ്രിയ സുരേഷും യഥാക്രമം ഹെഡ് ബോയ് ആയും ഹെഡ് ഗേളായും നിയോഗിക്കെപ്പട്ടു.
നാലും അഞ്ചും ക്ളാസുകള്‍ ഉള്‍പ്പെടുന്ന ഡി ലെവലില്‍ ആല്‍വി3 കുമിപറന്പത്ത്, ശ്രീലക്ഷ്മി ഗായത്രി രാജീവ് എന്നിവര്‍ യഥാക്രമം ഹെഡ് ബോയ്, ഹെഡ് ഗേള്‍ എന്നിവരായി സ്ഥാനമേറ്റു.
കൂടിക്കാഴ്ചയില്‍ പ്രകടമായ സംഘടനാ വൈദഗ്ധ്യവും നേതൃപാടവവും അടിസ്ഥാനമാക്കിയാണ് ഈ വിദ്യാര്‍ത്ഥികളെ തിരഞ്ഞെടുത്തത്. സ്കൂള്‍ ചെയര്‍മാന്‍ അഡ്വ. ബിനു മണ്ണില്‍ വറുഗീസ്, കൗണ്‍സില്‍ അംഗങ്ങള്‍ തങ്ങളുടെ ഉത്തരവാദിത്തങ്ങള്‍ ഒരുമയോടെ ഉയര്‍ത്തിപ്പിടിക്കാന്‍ അഭ്യര്‍ഥിച്ചു. സ്കൂള്‍ പ്രവര്‍ത്തനങ്ങളിലൂടെയും സേവന പദ്ധതികളിലൂടെയും നേതൃത്വപരമായ കഴിവുകള്‍ പരിപോഷി പ്പിക്കണമെന്നു സെക്രട്ടറി വി രാജപാണ്ഡ്യന്‍ പറഞ്ഞു. വിദ്യാര്‍ഥികള്‍ നേതൃ പാടവവും സേവന മനോഭാവവും വളര്‍ത്തണമെന്നു പ്രിന്‍സിപ്പല്‍ വി ആര്‍ പളനിസ്വാമി പറഞ്ഞു.
തങ്ങളുടെ നിശ്ചയദാര്‍ഢ്യവും ലക്ഷ്യബോധവും കൈമുതലാക്കി കൂട്ടായ പരിശ്രമ ത്തിലൂടെ സ്കൂളിനെ കൂടുതല്‍ ഉയരങ്ങളിലേക്ക് നയിക്കുമെന്നും പ്രിഫെക്ടോറിയല്‍ കൗണ്‍സില്‍ ഉത്തരവാദിത്തങ്ങള്‍ അര്‍പ്പണബോധേത്താടും ഹൃദയം നിറയെ പ്രതീക്ഷയോടും ഏറ്റെടുക്കുന്നതായും ഹെഡ്ബോയ് ഷാനും ഹെഡ് ഗേള്‍ അബിഗെയിലും പറഞ്ഞു.