റിയാദ്- റിയാദ് ഇന്ത്യന്‍ മീഡിയ ഫോറം വാര്‍ഷിക സംവാദ പരിപാടി ‘റിംഫ് ടോക്’ സീസണ്‍ 4 മെയ് 31ന് ബത്ഹ ഡിപാലസ് ഓഡിറ്റോറിയത്തില്‍ വൈകീട്ട് ഏഴിന് സംഘടിപ്പിക്കും. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് അടിസ്ഥാനമാക്കി രണ്ട് വിഷയങ്ങള്‍ ശില്‍പശാലയില്‍ ചര്‍ച്ച ചെയ്യും. ഇല്‍മ് കമ്പനി ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് റിസര്‍ച്ച് സെന്റര്‍ മാനേജര്‍ എഞ്ചി. താരിഖ് ഖാലിദ് ‘ജെനറേറ്റീവ് എഐ ആന്റ് മീഡിയ’, സൈബര്‍ സെക്യൂരിറ്റി വിദഗ്ധനായ ട്രെന്‍ഡ് മൈക്രോ ജപ്പാന്‍ മിഡില്‍ ഈസ്റ്റ് മാനേജര്‍ എഞ്ചി. അമീര്‍ ഖാന്‍ ‘ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സ്വകാര്യതയും സുതാര്യതയും’ എന്നീ വിഷയങ്ങള്‍ അവതരിപ്പിക്കും. സംശയ നിവാരണത്തിനും അവസരം ഉണ്ടാകും.
ഭാഷാ വിവര്‍ത്തനം, ഇമേജ് സൃഷ്ടിക്കുക, തിരിച്ചറിയുക, തീരുമാനമെടുക്കുക, ഇകൊമേഴ്‌സ് തുടങ്ങി വിവിധ മേഖലകളില്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഉപയോഗിക്കുന്ന കാലമാണിത്. വാണിജ്യ താത്പര്യങ്ങളോടെ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ദുരുപയോഗിക്കുകയും വ്യക്തികളുടെ സ്വകാര്യതയിലേക്കു കടന്നു കയറുകയും ചെയ്യുന്നുണ്ട്.
സൈബര്‍ തട്ടിപ്പുകള്‍ക്കുപോലും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ സാധ്യത പ്രയോജനപ്പെടുത്തുന്നുണ്ട്. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സില്‍ പൊതുജനങ്ങളില്‍ അവബോധം സൃഷ്ടിക്കുന്നതിനാണ് ശില്‍പശാല സംഘടിപ്പിക്കുന്നതെന്ന് റിംഫ് അറിയിച്ചു.
പ്രവേശനം സൗജന്യമാണ്. പങ്കെടുക്കാന്‍ താത്പര്യമുളളവര്‍ https://forms.gle/w7dWGqmg3QtJNNgm6 ലിങ്കില്‍ ക്ലിക് ചെയ്ത് രജിസ്റ്റര്‍ ചെയ്യണമെന്നും റിംഫ് അറിയിച്ചു.