റിയാദ്- കേരളം കണ്ട ഏറ്റവും ജനകീയനായ മുഖ്യമന്ത്രി, പത്രപ്രവര്‍ത്തകന്‍, സ്വാതന്ത്ര്യ സമര സേനാനി, സി പി ഐ എം പോളിറ്റ്ബ്യൂറോ അംഗം എന്നിങ്ങനെ നിരവധി മേഖലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ച സഖാവ് ഇ കെ നായനാരുടെ 20ാം ചരമവാര്‍ഷികം കേളി സമുചിതമായി ആചരിച്ചു.
കേളി കലാ സാംസ്‌കാരിക വേദി രക്ഷാധികാരി കമ്മറ്റിയുടെ നേതൃത്വത്തില്‍ മലാസ് ചെറീസ് ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ മുഖ്യ രക്ഷാധികാരി കെ പി എം സാദിഖ് അധ്യക്ഷത വഹിച്ചു. മലപ്പുറം സിപിഐ എം ജില്ലാ കമ്മറ്റിയംഗം എ ശിവദാസന്‍ അനുസ്മരണ പ്രഭാഷണം നടത്തി.
കേരളത്തിലെ ഭരണ സംവിധാനത്തെ ഇടത്തോട്ടും വലത്തോട്ടും തിരിച്ചു വിടാന്‍ കെല്‍പുള്ള മധ്യവര്‍ഗ്ഗത്തിന്റെ ശേഷിക്കുമേല്‍ ആധിപത്യം നേടാനായതുകൊണ്ടാണ് രണ്ടാം പിണറായി സര്‍ക്കാറിന് തുടര്‍ ഭരണം ലഭിച്ചത്. അതിസൂക്ഷ്മമായി രാഷ്ട്രീയത്തെ നിരീക്ഷിക്കുകയും അതിനനുസരിച്ച് ജനോപകരപ്രദമാകുന്ന തരത്തില്‍ കിഫ്ബി പോലുള്ള സംവിധാനങ്ങള്‍ ആവിഷ്‌കരിച്ച് മുന്നോട്ട് പോകുന്ന മാതൃകയാണ് അഭികാമ്യമെന്നും അനുസ്മരണ പ്രഭാഷണത്തിനിടെ ശിവദാസന്‍ അഭിപ്രായപ്പെട്ടു.
കേളി പ്രസിഡന്റ് സെബിന്‍ ഇക്ബാല്‍, രക്ഷാധികാരി കമ്മറ്റി അംഗങ്ങളായ ഗീവര്‍ഗീസ്, ഫിറോസ് തയ്യില്‍, പ്രഭാകരന്‍ കണ്ടാേന്താര്‍, സീബ കൂവോട് എന്നിവര്‍ സന്നിഹിതരായിരുന്നു. സെക്രട്ടറി സുരേഷ് കണ്ണപുരം സ്വാഗതവും രക്ഷാധികാരികമ്മറ്റിയംഗം സുരേന്ദ്രന്‍ കൂട്ടായി നന്ദിയും പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group