റിയാദ് – മയക്കുമരുന്ന് കടത്ത്, വിതരണ ശൃംഖലകളെ കുറിച്ച അന്വേഷണങ്ങളിലൂടെ വന്‍ മയക്കമരുന്ന് ശേഖരം കടത്താനുള്ള ശ്രമം വിഫലമാക്കിയതായി ജനറല്‍ ഡയറക്ടറേറ്റ് ഓഫ് നാര്‍കോട്ടിക്‌സ് കണ്‍ട്രോള്‍ വക്താവ് മേജര്‍ മര്‍വാന്‍ അല്‍ഹാസ്മി അറിയിച്ചു.
കോണ്‍ക്രീറ്റ് ബ്ലോക്കുകള്‍ക്കകത്ത് ഒളിപ്പിച്ച് കടത്തിയ 47.7 ലക്ഷം ലഹരി ഗുളികകള്‍ അധികൃതര്‍ പിടികൂടി. മയക്കമരുന്ന് ശേഖരം റിയാദില്‍ സ്വീകരിച്ച രണ്ടു പേരെ അറസ്റ്റ് ചെയ്തു. നിയമാനുസൃത ഇഖാമയില്‍ രാജ്യത്ത് കഴിയുന്ന യെമനിയും കുടിയേറ്റ ഗോത്രക്കാരനായ വിദേശിയുമാണ് അറസ്റ്റിലായത്.
അന്വേഷണവും നിയമാനുസൃത നടപടികളും പൂര്‍ത്തിയാക്കി ഇരുവരെയും പബ്ലിക് പ്രോസിക്യൂഷന് കൈമാറിയതായി മേജര്‍ മര്‍വാന്‍ അല്‍ഹാസ്മി പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group