കാഞ്ഞങ്ങാട്: കൂട്ടുകാരോടൊപ്പം കുളിക്കാന്‍ ഇറങ്ങിയ വിദ്യാര്‍ത്ഥി പുഴയില്‍ മുങ്ങി മരിച്ചു.
കാര്‍ത്തിക ആലക്കാല്‍ വട്ടത്തോട് താമസിക്കുന്ന ഓട്ടോറിക്ഷ ഡ്രൈവര്‍ അബ്ദുള്ള കുഞ്ഞി – കംസിയ ദമ്പതികളുടെ മകന് ബി കെ. മുഹമ്മദ് സിനാന് (16) ആണ് മരിച്ചത്.
അരയി മാളിയക്കാല്‍ പുഴയില്‍ ഇന്ന് ഉച്ചയോടെയാണ് സംഭവം. കൂട്ടുകാരോടൊപ്പം കുളിക്കാന്‍ ഇറങ്ങിയ മുഹമ്മദ് സിനാന് അബദ്ധത്തില്‍ ചുഴിയില്‍ പെടുകയായിരുന്നു. കണ്ണൂര്‍ ഏച്ചിക്കുളത്തെ സ്വകാര്യ സ്കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയാണ് . മൃതദേഹം കാഞ്ഞങ്ങാട് ജില്ലാശുപത്രിമോര്ച്ചറിയില്.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group