ദുബായ് : ട്രാഫിക് പിഴകൾ ഇനിമുതൽ ഓൺലൈൻ വഴി മാത്രമേ സ്വീകരിക്കുക യുള്ളു എന്ന് ദുബായ് റോഡ് ഗതാഗത അതോറിറ്റി (ആർ.ടി. എ) അറിയിച്ചു. ട്രാഫിക് പിഴകളും വ്യക്തിപരമായ മറ്റു പിഴകളും ഇനിമുതൽ കസ്റ്റമർ ഹാപ്പിനെസ് സെന്ററുകളിലും മറ്റ് സേവന കേന്ദ്രങ്ങളിലും സ്വീകരിക്കില്ല,ആർ.ടി.എയുടെ വെബ്സൈറ്റ് വഴിയോ സ്മാർട്ട് ആപ്ലിക്കേഷൻ വഴിയോ മാത്രമേ ഇനിമുതൽ പിഴ അടക്കാനാവൂ. ലളിതമായ നടപടികളുടെ ഓൺലൈനായി പിഴയടക്കാമെന്ന് ആർ.ടി.എ ഞായറാഴ്ച എക്സിൽ കുറിച്ചു.
ഡാഷ് ബോർഡിൽ ആർടിഒയുടെ മുഴുവൻ സേവനങ്ങളും ലഭ്യമാകുന്ന രീതിയിലുള്ള ക്രമീകരണങ്ങൾ വരുത്തിയ പുതിയ സ്മാർട്ട് അപ്ലിക്കേഷൻ കഴിഞ്ഞദിവസം ആർ.ടി.എ പുറത്തിറക്കിയിരുന്നു. സാലിക്ക് ഓൺലൈൻ പെയ്മെൻറ് ,വൗച്ചർ ടോപ്പ് അപ്പ്,നോൾ കാർഡ് റീചാർജ് എന്നിവക്കൊപ്പം ലൈസൻസും വാഹന രേഖകളും പുതുക്കുന്നതിനും ആപ്പ് വഴി സാധ്യമാകും.