Close Menu
The Malayalam NewsThe Malayalam News
    Facebook X (Twitter) Instagram YouTube
    Sunday, June 8
    Breaking:
    • ആശുപത്രികളില്‍ അഡ്മിറ്റ് ചെയ്തവരെ തിരിച്ചറിയാന്‍ മൊബൈല്‍ ഇലക്‌ട്രോണിക് സേവനങ്ങള്‍
    • കരിപ്പൂർ- രാമനാട്ടുകര റോഡ് നാലുവരിപ്പാതയാകുന്നു: ഡി.പി.ആർ തയ്യാറാക്കാൻ കേന്ദ്രാനുമതി
    • ജിദ്ദ ചേരിവികസനം: പൊളിക്കാതെ നിലനിര്‍ത്തിയ വീട് വിസ്മയമാകുന്നു
    • മധ്യ അമേരിക്കന്‍ രാജ്യമായ ബെലീസില്‍നിന്ന് ഏക തീര്‍ഥാടകന്‍
    • ഖത്തർ ആസ്റ്റർ ഡി.എം ഹെൽത്ത് കെയർ മെഡിക്കൽ ഡയറക്ടർ ഡോ. നാസർ മൂപ്പൻ നിര്യാതനായി
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    The Malayalam NewsThe Malayalam News
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • World
    • India
    • Kerala
    • Leisure
      • Entertainment
      • Travel
    • Happy News
    • Business
      • Market
      • Personal Finance
    • Auto
    • Technology
      • Gadgets
    • Sports
      • Football
      • Cricket
      • Other Sports
    • Jobs
    The Malayalam NewsThe Malayalam News
    Home»Latest

    സൗദിയുടെ പരിവർത്തനത്തിന്റെ കാറ്റ് ഹാർവാർഡിലും, 50 വിദ്യാർഥികൾക്ക് ആദരവ്

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്26/05/2024 Latest World 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    ബിരുദധാരികളെ ആദരിക്കാന്‍ ബോസ്റ്റണിലെ ഹാര്‍വാര്‍ഡ് യൂനിവേഴ്‌സിറ്റി സൗദി ക്ലബ്ബ് സംഘടിപ്പിച്ച ചടങ്ങില്‍ നിന്ന്.
    Share
    WhatsApp Facebook Twitter Telegram LinkedIn

    ന്യൂയോർക്ക് – ബോസ്റ്റണിലെ ഹാര്‍വാര്‍ഡ് യൂനിവേഴ്‌സിറ്റിയിലെ സൗദി ക്ലബ്ബ്, ഹാര്‍വാര്‍ഡ് യൂനിവവേഴ്‌സിറ്റി, മസാച്യുസെറ്റ്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി, ബോസ്റ്റണ്‍ യൂനിവേഴ്‌സിറ്റി, ടഫ്റ്റ്‌സ് യൂനിവേഴ്‌സിറ്റി എന്നിവിടങ്ങളിലെ ബിരുദധാരികളെ ആദരിക്കുന്ന ചടങ്ങ് ഹാര്‍വാര്‍ഡ് കാമ്പസില്‍ സംഘടിപ്പിച്ചു.

    അമേരിക്കയിലെ സൗദി എംബസി പബ്ലിക് ഡിപ്ലോമസി ഡിപ്പാര്‍ട്ട്‌മെന്റ് ഡയറക്ടര്‍ മുഹമ്മദ് ഖശ്ആന്‍ ചടങ്ങില്‍ സംബന്ധിച്ചു. വിഷന്‍ 2030 ന്റെ ഭാഗമായി സൗദി അറേബ്യ സാക്ഷ്യം വഹിക്കുന്ന പരിവര്‍ത്തനങ്ങളുമായി അമേരിക്കയിലെ മികച്ച യൂനിവേഴ്‌സിറ്റികളില്‍ നിന്നുള്ള വിദ്യാര്‍ഥികളുടെ ബിരുദദാനം പൊരുത്തപ്പെടുന്നതുമായി ചടങ്ങില്‍ സംസാരിച്ച മുഹമ്മദ് ഖശ്ആന്‍ പറഞ്ഞു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    സൗദി അറേബ്യ സാമ്പത്തികവും വ്യാവസായികവും പാരിസ്ഥിതികവുമായ വളര്‍ച്ചക്ക് സാക്ഷ്യം വഹിക്കുന്നു. ഇതോടൊപ്പം രാജ്യത്തെ ജനങ്ങള്‍ക്ക് സ്വപ്‌നങ്ങള്‍ സാക്ഷാല്‍ക്കരിക്കാനും സൗദി അറേബ്യയുടെയും ലോകത്തിന്റെയും ഭാവി കെട്ടിപ്പടുക്കാനും സംഭാവന ചെയ്യാനുള്ള പുതിയ അവസരങ്ങളുമുണ്ടെന്ന് മുഹമ്മദ് ഖശ്ആന്‍ പറഞ്ഞു.

    ബിരുദധാരികളെ സൗദിയിലെ അമേരിക്കന്‍ അംബാസഡര്‍ മൈക്കല്‍ റാറ്റ്‌നി റെക്കോര്‍ഡ് ചെയ്ത സന്ദേശത്തിലൂടെ അനുമോദിച്ചു. വിദ്യാര്‍ഥികളുടെ മികച്ച നേട്ടങ്ങള്‍ ആദരിക്കുന്ന ചടങ്ങ് സംഘടിപ്പിച്ചതിന് സൗദി ക്ലബ്ബിന് യു.എസ് അംബാസഡര്‍ നന്ദി പറഞ്ഞു. ചലച്ചിത്ര നിര്‍മാണം മുതല്‍ വീഡിയോ ഗെയിം വികസനം, ബഹിരാകാശ യാത്ര തുടങ്ങി നിരവധി മേഖലകളില്‍ സൗദി അറേബ്യ സാക്ഷ്യം വഹിക്കുന്ന ശ്രദ്ധേയമായ വൈവിധ്യം എടുത്തുപറയേണ്ടതാണ്. ഈ വളര്‍ച്ചക്ക് സാക്ഷ്യം വഹിക്കാന്‍ സാധിക്കുന്നത് തനിക്ക് സന്തോഷം നല്‍കുന്നതായും മൈക്കല്‍ റാറ്റ്‌നി പറഞ്ഞു.
    ചടങ്ങിനൊടുവില്‍ ബിരുദധാരികളായ 60 വിദ്യാര്‍ഥികളെ മുഹമ്മദ് ഖശ്ആന്‍ ആദരിച്ചു.

    ബാച്ചിലര്‍ ബിരുദം നേടിയ ഒമ്പതു പേരെയും മാസ്റ്റര്‍ ബിരുദധാരികളായ 32 പേരെയും ഡോക്ടറേറ്റ് നേടിയ മൂന്നു പേരെയും ഫെലോഷിപ്പ് നേടിയ 16 പേരെയും ഡോക്ടറേറ്റിനൊപ്പം ഫെലോഷിപ്പ് നേടിയ ഒരു വിദ്യാര്‍ഥിയെയുമാണ് ആദരിച്ചത്. ഇക്കൂട്ടത്തില്‍ 27 പേര്‍ ഹാര്‍വാര്‍ഡ് യൂനിവേഴ്‌സിറ്റിയില്‍ നിന്നും 18 പേര്‍ ബോസ്റ്റണ്‍ യൂനിവേഴ്‌സിറ്റിയില്‍ നിന്നും എട്ടു പേര്‍ ടഫ്റ്റ്‌സ് യൂനിവേഴ്‌സിറ്റിയില്‍ നിന്നും ഏഴു പേര്‍ മസാച്യുസെറ്റ്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയില്‍ നിന്നുമാണ് ബിരുദങ്ങള്‍ കരസ്ഥമാക്കിയത്.


    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Harward Saudi
    Latest News
    ആശുപത്രികളില്‍ അഡ്മിറ്റ് ചെയ്തവരെ തിരിച്ചറിയാന്‍ മൊബൈല്‍ ഇലക്‌ട്രോണിക് സേവനങ്ങള്‍
    08/06/2025
    കരിപ്പൂർ- രാമനാട്ടുകര റോഡ് നാലുവരിപ്പാതയാകുന്നു: ഡി.പി.ആർ തയ്യാറാക്കാൻ കേന്ദ്രാനുമതി
    08/06/2025
    ജിദ്ദ ചേരിവികസനം: പൊളിക്കാതെ നിലനിര്‍ത്തിയ വീട് വിസ്മയമാകുന്നു
    08/06/2025
    മധ്യ അമേരിക്കന്‍ രാജ്യമായ ബെലീസില്‍നിന്ന് ഏക തീര്‍ഥാടകന്‍
    08/06/2025
    ഖത്തർ ആസ്റ്റർ ഡി.എം ഹെൽത്ത് കെയർ മെഡിക്കൽ ഡയറക്ടർ ഡോ. നാസർ മൂപ്പൻ നിര്യാതനായി
    08/06/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version