ഗാസ- ഗാസയിൽ ആക്രമണം നടത്താനെത്തിയ ഇസ്രായിലിന്റെ സൈനികരെ പിടികൂടിയതായി ഹമാസിന്റെ സൈനിക വിഭാഗമായ ഖസ്സാം ബ്രിഗേഡ്സ് അവകാശപ്പെട്ടു. സൈനികരെ ബന്ദികളാക്കിയെന്ന് ഖസ്സാം ബ്രിഗേഡ് വക്താവ് അബു ഒബൈദ ഓഡിയോ സന്ദേശത്തിൽ പറയുന്നു.
വടക്കൻ ഗാസയിലെ ജബാലിയ ക്യാമ്പിലെ ഒരു തുരങ്കത്തിൽ എത്തിയ സൈനികരെയാണ് പിടികൂടിയത് എന്നാണ് ഹമാസിന്റെ അവകാശവാദം. പട്ടാളക്കാരുടെ എണ്ണം വ്യക്തമാക്കിയിട്ടില്ല. എത്ര പട്ടാളക്കാരെ പിടികൂടിയിട്ടുണ്ട് എന്ന കാര്യം പുറത്തുവിട്ടിട്ടില്ല. ഇസ്രായിൽ സൈനികനെ വലിച്ചിഴക്കുന്ന ഹമാസ് സൈനികരുടെ വീഡിയോ പുറത്തുവിട്ടു.
അതേസമയം, സൈനികരെ പിടികൂടിയെന്ന അവകാശവാദം തെറ്റാണെന്ന് ഇസ്രായിൽ സൈന്യം പ്രതികരിച്ചു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group