തിരുവനന്തപുരം – സര്‍ക്കാറിന്റെ മദ്യനയത്തില്‍ ഇളവിനായി 25 കോടിയോളം രൂപ പിരിച്ചുനല്‍കണമെന്ന ബാറുടമ സംഘടന നേതാവിന്റെ ശബ്ദരേഖ പുറത്ത് വന്നത് വിവാദമായ സാഹചര്യത്തില്‍ ഇത് സംബന്ധിച്ച് ക്രൈംബ്രാഞ്ച് പ്രാഥമിക അന്വേഷണം തുടങ്ങി. എസ് പി മധുസൂദനനാണ് അന്വേഷണ ചുമതല. മേല്‍നോട്ടം ക്രൈംബ്രാഞ്ച് മേധാവിക്കാണ്. ശബ്ദരേഖക്ക് പിന്നില്‍ ഗൂഡാലോചയുണ്ടെന്നാരോപിച്ച് എക്‌സൈസ് മന്ത്രി എം ബി രാജേഷ് ഇന്നലെ ഡി ജി പിക്ക് പരാതി നല്‍കിയിരുന്നു. ഇതേ തുടര്‍ന്നാണ് അന്വേഷണം നടക്കുന്നത്.
കോഴ വിവാദത്തോടെ ബാറുകള്‍ക്ക് ഇളവ് നല്‍കാനുള്ള നീക്കത്തില്‍ നിന്ന് സര്‍ക്കാര്‍ പിന്‍വാങ്ങിയേക്കും. ഡ്രൈ ഡേ വേണ്ടെന്നുള്ള സെക്രട്ടറി തല ശുപാര്‍ശ സര്‍ക്കാര്‍ ഇനി ഗൗരവത്തില്‍ പരിഗണിക്കില്ല. വിവാദങ്ങള്‍ക്കിടയില്‍ ഇളവ് നല്‍കിയാല്‍ അത് ആരോപണങ്ങള്‍ക്ക് കരുത്ത് പകരുമെന്ന ആശങ്കയാണ് സര്‍ക്കാരിനും പാര്‍ട്ടിക്കും. എല്ലാ മാസവും ഒന്നാം തീയതിയുള്ള ഡ്രൈഡേ ഭീമമായ നഷ്ടം വരുത്തുന്നുവെന്നായിരിന്നു സെക്രട്ടറി തല സമിതിയുടെ കണ്ടെത്തല്‍.
ബാറുകളുടെ പ്രവര്‍ത്തന സമയത്തിലും ചില ഇളവുകള്‍ വേണമെന്ന് ഉദ്യോഗസ്ഥ തല ശുപാര്‍ശ ഉണ്ടായിരിന്നു. ഇത് പാര്‍ട്ടിയിലും മുന്നണിയിലും ചര്‍ച്ച ചെയ്ത നടപ്പാക്കാനായിരിന്നു എക്‌സൈസ് വകുപ്പിന്റെ ആലോചന. മദ്യനയത്തിന്റെ പ്രാരംഭ ചര്‍ച്ചകള്‍ക്കായി അടുത്ത മാസം മന്ത്രി ബാറുടമകള്‍ അടക്കമുള്ളവരുടെ യോഗം വിളിക്കാനും തീരുമാനിച്ചിരിന്നു. ഇതിനിടയില്‍ കോഴ വിവാദം ഉര്‍ന്നതോടെ ഇതെല്ലാം പ്രതിസന്ധിയിലായിരിക്കുകയാണ്.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group