ജിദ്ദ: പ്രവാചകന്റെ പള്ളിയിൽ ഇഹ്തികാഫ് ഇരിക്കുന്നതിനേക്കാൾ പുണ്യമാണ് മറ്റുള്ളവർക്ക് ഒരു സേവനം ചെയ്യുക എന്നതാണ് പ്രവാചക പാഠമെന്ന് പ്രമുഖ വിദ്യാഭ്യാസ വിദക്ക്ഷണനും ബീഹാറിലെ കിഷൻ ഗഞ്ച് ഖുർതുബ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എക്സലൻൻസ് സ്ഥാപക മേധാവി കൂടിയായ ഡോക്ടർ സുബൈർ ഹുദവി പറഞ്ഞു. ഉത്തമ സേവനത്തിന് ഉദാത്ത മാതൃക എന്ന ശീർഷകത്തിൽ ജിദ്ദ കെ.എം.സി.സി ഹജ്ജ് സെൽ കേരളേതര സംസ്ഥാനങ്ങളിൽ നിന്നും ഹജ്ജ് വളണ്ടീർമാരായി രജിസ്റ്റർ ചെയ്തവർക്കുള്ള വളണ്ടിയർ പരിശീലന ക്യാമ്പ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഹൃദയത്തിൽ നിന്നാണ് സേവന മനസ്ഥിതി വരേണ്ടത് ആത്മാർത്ഥതയോടെ ഹജ്ജ് വളണ്ടീയർ സേവനം ചെയ്യുന്നവർക്ക് അള്ളാഹുവിൽ നിന്നും അർഹമായ പ്രതിഫലം ലഭിക്കും.
മനുഷ്യന് സഹജീവിയോട് മാത്രമല്ല പ്രപഞ്ചത്തിലെ മുഴുവൻ ജീവജാലങ്ങളോട് പോലും കടമകളും ബാധ്യതയും ഉൾകൊള്ളുന്നതാണ് ഇസ്ലാമിന്റെ മുഴുവൻ അധ്യാപനങ്ങളും. ഹജ്ജിനെത്തുന്ന പ്രായം ചെന്ന വഴിതെറ്റിയവരെയും അവശരായവരെയും അവരുടെ ടെൻറ്റുകളിൽ എത്തിച്ചും അവർക്ക് വേണ്ട മറ്റു അത്യാവശ്യ സഹായങ്ങൾ ചെയ്തും സേവന കർമ നിരതരാവുന്നതിന് കേരളത്തിന് പുറത്തു നിന്ന് കെ എംസിസിയോടൊപ്പം സന്നദ്ധ സേവകരായി വന്ന എല്ലാവർക്കും അദ്ദേഹം അഭിവാദ്യങ്ങൾ അർപ്പിച്ചു.
സി കെ റസാഖ് മാസ്റ്റർ ആധ്യക്ഷത വഹിച്ചു ശിഹാബ് താമരക്കുളം വളണ്ടീയർ പരിശീലനം നൽകി
സുബൈർ വട്ടോളിയും സിറാജ് കണ്ണവവും വളണ്ടിയർമാർക്കുള്ള നിർദ്ദേശങ്ങൾ നൽകി, എ കെ ബാവ, ഷക്കീർ നാലകത്ത്, അബു കട്ടുപ്പാറ, നിസാർ മടവൂർ, ഫൈറൂസ് കൊണ്ടോട്ടി, അഫ്സൽ നാറാണത്ത്
ജിദ്ദ കെഎംസിസി വനിതാ വിങ്ങ് നേതാക്കളായ മുംതാസ് ടീച്ചർ, ഷമീല മൂസ എന്നിവർ നേതൃത്വം നൽകി.
വിപി മുസ്തഫ സ്വാഗതവും ലത്തീഫ് മുസ്ലിയാരങ്ങാടി നന്ദിയും പറഞ്ഞു.