കോട്ടയം – സഹപ്രവർത്തകന്റെ എയർപോഡ് തട്ടിയെടുത്ത് വിദേശ സന്ദർശന വേളയിൽ വനിതാ സുഹൃത്തായ നഴ്സിന് സമ്മാനിച്ച കേസിൽ സി.പി.എം കൗൺസിലർക്കെതിരെ പോലീസ് നടപടി ഉണ്ടായേക്കും. പാലാ നഗരസഭയിൽ കേരള കോൺഗ്രസ് സിപിഎം കലഹത്തിലെ പുതിയ അധ്യായമായി ഇത് മാറും.
സിപിഎം കൗൺസിലറായ ബിനു പുളിക്കണ്ടത് എതിരെയാണ് പരാതി. സഹപ്രവർത്തകനായ കൗൺസിലർ ജോസ് ചീരാം കുഴിയാണ് ബിനുവിനെതിരെ പരാതി നൽകിയത്.കഴിഞ്ഞ മാർച്ചിലായിരുന്നു സംഭവം.തുടർന്ന് പോലീസ് അന്വേഷണം നടത്തവേ എയർപോഡ് കൈപ്പറ്റിയ വനിത നാട്ടിലെത്തുമ്പോൾ കൈമാറാൻ സന്നദ്ധത അറിയിച്ചു. കഴിഞ്ഞദിവസം പാലാ പോലീസ് സ്റ്റേഷൻ എത്തി എയർപോഡ് കൈമാറുകയും ചെയ്തു. ഇതോടെ ജോസ് ചീരാംകുഴിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് ബിനുവിനെതിരെ കേസ് എടുത്തു. ഇതോടെ മുൻകൂർ ജാമ്യത്തിനായി വിനു ഹൈക്കോടതി സമീപിച്ചിരിക്കുകയാണെന്നാണ് കേരള കോൺഗ്രസ് വ്യത്തങ്ങൾ പറയുന്നത്.
പാലാ നഗര സഭയിലെ സി.പി.എം. പാർലമെന്ററി പാർട്ടി നേതാവായ ബിനു പു ളിക്കക്കണ്ടത്തിനെ പ്രതിയാക്കി പോലീസ് കേസെടുത്തു. എയർപോഡ് ഉടമയും കേരള കോൺഗ്രസ് എം കൗൺസിലറുമായ ജോസ് ചീരാംകുഴിയുടെയും എയർപോഡ് പോലീസിന് കൈമാറിയ സ്ത്രീയുടെയും വിശദമായ മൊഴിയുടെ അടിസ്ഥാനത്തിലാണ് ബിനു പുളി ക്കക്കണ്ടത്തിനെ പ്രതിയാക്കി കേസെടുത്തത്.
ജനുവരിയിൽ തൻ്റെ എയർ പോഡ് ബിനു മോഷ്ടിച്ചതാണെന്ന് ജോസ്, പാലാ നഗരസഭാ യോഗത്തിൽ പരസ്യമായി ആരോപണം ഉന്നയിചിരുന്നു. ഇത് മോഷണം പോയ എയർ പോഡ് ആണോയെന്ന് ഉറപ്പുവരുത്തുന്നതിനായി പോലീസ് ശാ സ്ത്രീയപരിശോധന നടത്തിയിരുന്നു. വനിതാ സുഹൃത്തിന് ബിനു, മോഷ്ടിച്ച എയർപോഡ് സമ്മാനമായി നൽകുകയായിരുന്നുവെന്ന് ജോസ് ചീരാംകുഴി ആരോപിച്ചു. സംഭവം വിവാദമായപ്പോൾ ഈ സ്ത്രീ, തന്നെ വിളിച്ച് തനിക്ക് സമ്മാനമായി ബിനു പുളിക്കക്കണ്ടം നൽകിയതാണെന്ന് അറിയിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കേസുമായി മുന്നോട്ടുപോയത്. വനിതാ സുഹൃത്തിനെ വഞ്ചിക്കുകയായിരുന്നു പ്രതി.
തൊണ്ടിമുതലായ എയർപോഡ് വനിതാ സുഹൃത്തിൻ്റെ കൈവശം കൊടുത്തുവിട്ട് കേസിൽ വഴിത്തിരിവ് ഉണ്ടാക്കാനാണ് ശ്രമിച്ചത്. മാഞ്ചസ്റ്ററിൽ നിന്ന് പോലീസിന് എയർപോഡ് കൈമാറുന്നതിന് മാത്രമാണ് സ്ത്രീ പാലായിലെത്തിയതെന്നും അന്വേഷണം ശരിയായ ദിശയിലാണെന്നും ഏതുനിമിഷവും അറസ്റ്റുചെയ്യുമെന്നാണ് പ്രതീ ഷിക്കുന്നതെന്നും ജോസ് ചീരാം കുഴി പറഞ്ഞു.