ദമാം: ഉന്നത പഠനത്തിനായി സൗദി അറേബ്യയിയിലെ പ്രശസ്‌ത സർവകലാശാലകളെ പരിചയപ്പെടുത്തുന്നതും വൈവിധ്യമാർന്ന കോഴ്‌സുകളും അപേക്ഷ നൽകേണ്ട മാർഗനിർദേശവും ഉൾക്കൊള്ളിച്ച് കൊണ്ട് എസ്.ഐ.ഒ. കേരളയുമായി സഹകരിച്ച് യൂത്ത് ഇന്ത്യ ഈസ്റ്റേൺ പ്രൊവിൻസ് സംഘടിപ്പിച്ച വെബിനാറിൽ ഇരുന്നൂറിൽ പരം ആളുകൾ പങ്കെടുത്തു. തസ്‌നീ ജുബൈൽ സീനിയർ സയൻറ്റിസ്റ്റ് ഡോ. ജൗഷീദ് പി.കെ., സൗദിയിലെ പ്രശസ്ത സർവകലാശാലകളെ കുറിച്ചും, കോഴ്‌സുകളുടെ വിവരങ്ങൾ , പ്രവേശനരീതി, കോഴ്‌സുകളുടെ ദൈർഘ്യം, സ്കോളർഷിപ് വിവരങ്ങൾ എന്നിവ വിശദീകരിച്ചു. അമൽ എ.എസ്. (കെ.എഫ്.യു.പി.എം – മാസ്റ്റേഴ്സ്), സജ്‌ന (കെ.എഫ്.യു.പി.എം – പി.എച്.ഡി), മുഹ്‌സിൻ ഗഫൂർ (കെ.എ.യു.എസ്.ടി – പി.എച്.ഡി), അഹ്‌മദ് നിസാർ (ഐ.എം.എസ്.ഐ.യു.) എന്നിവർ നിർദ്ദേശങ്ങളും അനുഭവങ്ങളും പങ്കുവെച്ചു. പങ്കെടുത്തവർക്കായി സംശയനിവാരണത്തിനുള്ള അവസരം നൽകിയിരുന്നു.
എസ് ഐ ഓ സംസ്ഥാന സെക്രട്ടറി റഹ്‌മാൻ ഇരിക്കൂർ വെബ്ബിനാർ ഉൽഘാടനം നിർവഹിച്ചു. പ്രോഗ്രാം കൺവീനർ ശാക്കിർ ഇല്യാസ്, യൂത്ത് ഇന്ത്യ ഈസ്റ്റേൺ പ്രൊവിൻസ് പ്രസിഡന്റ്റ് അയ്മൻ സഈദ്, തൊയ്യിബ്, സൽമാനുൽ ഫാരിസ് എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി. ബക്കർ, ഹിഷാം ഖാലിദ്, ഫാസിൽ തസ്‌നീം, നവാഫ് എന്നിവർ ടെക്‌നിക്കൽ സപ്പോർട്ട് നൽകി.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group