ജിദ്ദ: കഴിഞ്ഞ പത്ത് വർഷമായി തുടരുന്ന മോഡിയുടെ ഭരണത്തിന് ജൂൺ നാലിന് അന്ത്യം കുറിക്കുമെന്ന് മുസ്ലിം യൂത്ത് ലീഗ് കോഴിക്കോട് ജില്ലാ ജനറൽ സിക്രട്ടറി ടി. മൊയ്തീൻ കോയ. ബി.ജെ.പി യുടെ ജനങ്ങളെ ഭിന്നിപ്പിച്ചു ഭരിക്കുന്ന തന്ത്രം ഈ പൊതു തിരഞ്ഞെടുപ്പോടു കൂടി ഇന്ത്യയിൽ അവസാനിക്കുമെന്നും വോട്ടെടുപ്പ് നടന്ന സംസ്ഥാനങ്ങളിൽ നിന്ന് ഇത് വരെ ലഭിക്കുന്ന റിപ്പോർട്ട് അനുസരിച്ച് ദക്ഷിണേന്ത്യ പൂർണമായും മുന്നണി സംവിധാനത്തിൽ തിരഞ്ഞെടുപ്പിനെ നേരിടുന്ന
ഉത്തർപ്രദേശിലും, ബിഹാറിലും, മഹാരാഷ്ട്രയിലും, ഡൽഹിയിലും ഇതര സംസ്ഥാനങ്ങളിലും ഇന്ത്യ സഖ്യത്തിന് വൻമുന്നേറ്റം സൃഷ്ടിക്കാൻ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യ മഹാരാജ്യത്തെ സാധാരണക്കാരുടെയും കർഷകരുടെയും, പിന്നോക്ക അധസ്ഥിത വിഭാഗങ്ങളുടെയും, മത ന്യൂനപക്ഷങ്ങളുടെയും മനം കവർന്ന മതേതര നായകൻ രാഹുൽ ഗാന്ധിയുടെ
പടയോട്ടം വിജയത്തിലെ അവസാനിക്കൂ. ഒട്ടും നിരാശപ്പെടേണ്ട സാഹചര്യമല്ല ഉള്ളതെന്നും അദ്ദേഹം പറഞ്ഞു. ജിദ്ദ കെഎംസിസി കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ സ്വീകരണ യോഗത്തിൽ സംസാരിക്കുകയായിരുന്നു മൊയ്തീൻ കോയ.
കോഴിക്കോട് ജില്ലാ കെഎംസിസി പ്രസിഡന്റ് ഇബ്രാഹിം കൊല്ലി ഉദ്ഘാടനം ചെയ്തു. ജില്ലാ കെഎംസിസി ആക്ടിങ് പ്രസിഡന്റ് സുബൈർ വാണിമേൽ അദ്ധ്യക്ഷത വഹിച്ചു. കൊടുവള്ളി മുനിസിപ്പൽ മുസ്ലിം യൂത്ത് ലീഗ് സിക്രട്ടറി റാഷിദ് പി. സി, ജില്ലാ ഭാരവാഹികളായ റിയാസ് തത്തോത്ത്, സൈദലവി രാമനാട്ടുകര, നൗഫൽ റഹേലി, ഷാഫി പുത്തൂർ, നിസാർ മടവൂർ, ഷബീർ അലി, സാലിഹ് പൊയിൽതൊടി, ബഷീർ വീര്യമ്പ്രം, തഹ്ദീർ വടകര തുടങ്ങിയവർ സാംസാരിച്ചു. ഖാലിദ് പാളയാട്ട്, സലിം കൊടുവള്ളി, ഫൈസൽ
മണലൊടി, സലാം ബാലുശ്ശേരി, ഹനീഫ മലയമ്മ, മുഹ്‌സിൻ നാദാപുരം, ശരീഫ് പൂലേരി, മൻസൂർ സിറ്റി, ജലീൽ വടകര, മുഹമ്മദ് അലി, കോയമോൻ ഒളവണ്ണ, ശിഹാബ്, മുനീർ പേരാമ്പ്ര തുടങ്ങിയവർ നേതൃത്വം നൽകി. ജനറൽ സിക്രട്ടറി സൈനുൽ ആബിദീൻ സ്വാഗതവും, ട്രഷറർ അബ്ദുൽ സലാം ഒ. പി നന്ദിയും
പറഞ്ഞു. റഹീം കാക്കൂർ ഖിറാഅത്ത് നടത്തി.