ഷാർജ: ഇന്ത്യൻ അസോസിയേഷനിൽ നടന്ന ഇന്ത്യൻ കൗൺസിൽ ഓപ്പൺ ഹൗസിൽ പ്രവാസികൾകളുടെ വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് ഷാർജ കെഎംസിസി സംസ്ഥാന നേതാക്കൾ കോൺസുൽ ജനറലുമായി ചർച്ച നടത്തി. ഷാർജ കെഎംസിസി തയ്യാറാക്കിയ മെമ്മോറാണ്ടം ഷാർജ കെഎംസിസി സംസ്ഥാന അധ്യക്ഷൻ ഹാഷിം നൂഞ്ഞേരി കോൺസിൽ ജനറലിന് കൈമാറി.
ഇന്ത്യൻ അസോസിയേഷൻ പ്രസിഡന്റ് നിസാർ തളങ്കര, കെഎംസിസി സംസ്ഥാന ജനറൽ സെക്രട്ടറി മുജീബ് റഹ്മാൻ ത്രികണ്ഠാപുരം, വൈസ് പ്രസിഡന്റ്മാരായ കബീർ ചന്നാങ്ങര, തയ്യിബ് ചേറ്റുവ, സെക്രട്ടറി നസീർ കുനിയിൽ എന്നിവർ പങ്കെടുത്തു. ഉന്നയിച്ച വിഷയങ്ങളോട് അനുഭാവപൂർവ്വമായിട്ടാണ് കൗൺസിൽ ജനറൽ പ്രതികരിച്ചത്.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group