കേരള മാപ്പിള കലാ അക്കാദമി സ്ഥാപകനും നീണ്ട 25 വർഷക്കാലം സംസ്ഥാന പ്രസിഡണ്ടൻറൂം മികച്ച പ്രഭാഷകനും എഴുത്ത്കാരനും കൂടിയായ പി.എച്ച് അബ്ദുള്ള മാസ്റ്ററെ കേരള മാപ്പിള കല അക്കാദമി ജിദ്ധാ ചാപ്റ്ററും കൊണ്ടോട്ടി മണ്ഡലം കെ.എം.സി.സിയും സംയുക്കമായി അനുസ്മരിച്ചു.
കഴിഞ്ഞ ദിവസം ഷറഫിയ്യ ഇംപീരിയൽ ഓഡിറ്റോറിയത്തിൽ നടന്ന അനുസ്മരണ ചടങ്ങിൽ കെ.പി അബ്ദുറഹ്മാൻ ഹാജി കിറാഅത്ത് നടത്തി, കെ.എൻ.എ ലത്തീഫ് (പ്രസിഡൻറ് കേരള മാപ്പിള കലാ അക്കാദമി ജിദ്ധാ ചാപ്റ്റർ) അദ്ധ്യക്ഷത വഹിച്ചു. കോഴിക്കോട് ജില്ലാ യൂത്ത് ലീഗ് സെക്രട്ടറി ടി മൊയ്തീൻ കോയ യോഗം ഉദ്ഘാടനം ചെയ്തു
ചടങ്ങിൽ സൗദി നാഷണൽ കെ.എം.സി.സി വൈസ് പ്രസിഡൻ്റ് ഉസ്മാനലി പാലത്തിങ്ങൽ, സൗദി നാഷണൽ കെ.എം.സി.സി സെക്രട്ടറി നാസർ വെളിയംങ്കോട്, കേരള മാപ്പിള കലാ അക്കാദമി ജനറൽ സെക്രട്ടറി മുഷ്താഖ് മധുവായി, വി,പി മുസ്തഫ (ജനറൽ സെക്രട്ടറി ജിദ്ദാ കെ.എം.സി.സി സെണ്ട്രൽ കമ്മിറ്റി)ഇസ്മായിൽ മുണ്ടക്കുളം(ചെയർമാൻ കെ.എം.സി.സി സെന്ട്രൽ കമ്മിറ്റി), കെ.കെ മുഹമ്മദ് (മലപ്പുറം ജില്ലാ കെ.എം.സി.സി ചെയർമാൻ) ഇബ്രാഹിം കൊല്ലി, ഇ.സി അഷ്റഫ് (മലപ്പുറം ജില്ലാ കെ.എം.സി.സി സെക്രട്ടറി) അബ്ദുൽ ലത്തീഫ് പുല്ലരട്ട് (ആക്ടിംഗ് പ്രസിഡണ്ട് മണ്ഡലം കെ എം സിസി) പ്രസംഗിച്ചു
രാഷ്ട്രീയ മേഖലയിൽ സജീവമായി നില കൊണ്ടപ്പോഴും ഒരിക്കൽ പോലും പി എച്ച് അധികാരത്തിൻ്റെ ഇടനാഴിയിലേക്ക് എത്തിനോക്കാൻ പോലും തുനിയാതെ തന്റെ സർഗ്ഗാത്മകതക്ക് പ്രാധാന്യം കൊടുത്തുകൊണ്ട് കേരള മാപ്പിള കലാ അക്കാദമിയിലൂടെ മാതൃകാപരമായ രീതിയിൽ ഒട്ടേറെ ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്താൻ പി എച്ചിന് സാധിച്ചെന്ന് മൊയ്തീർകോയ പറഞ്ഞു.
മാനവികതയിലൂന്നി കൊണ്ട് കേരളത്തിലെ പ്രഗൽഭരായ മുഴുവൻ മാപ്പിളപ്പാട്ട് ഗായകരെയും കലാകാരന്മാരെയും കലാ ആസ്വാദകരെയും അണി നിരത്തി കൊണ്ട് കേരള മാപ്പിള കലാ അക്കാദമിക്ക് രൂപം നൽകുകയാണ് ഉണ്ടായത്. എന്ന് അദ്ദേഹം കൂട്ടിചേർത്തു.
ജിദ്ദ സെൻട്രൽ കെ എം സി സി ഭാരവാഹികളായ ബാവ ,ഹുസൈൻ കരിങ്കറ, മണ്ഡലം പഞ്ചായത്ത് തല ഭാരവാഹികളായ റഹ്മത്തലി എരഞ്ഞിക്കൽ,
കബീർ നീറാട്,മുഹമ്മദ് ടി മുണ്ടക്കുളം, യാസർ അറഫാത്ത് വാഴക്കാട്, നാസർ കെ വി, സുബൈർ എം എം ഫിറോസ് പരതക്കാട്, എന്നിവർ സന്നിഹിതരായി കൊണ്ടോട്ടി മണ്ഡലം ജനറൽ സെക്രട്ടരി അൻവർ വെട്ടുപാറ സ്വാഗതവും ട്രഷറർ മുജീബ് മുതുവല്ലൂർ നന്ദിയും പറഞ്ഞു.