ദമാം – സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്മാന് രാജകുമാരനും അമേരിക്കന്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജെയ്ക് സുള്ളിവനും ചര്‍ച്ച നടത്തി. കിഴക്കന്‍ പ്രവിശ്യയിലെ ദഹ്റാനില്‍ വെച്ചാണ് ജെയ്ക് സുള്ളിവനെ കിരീടാവകാശി സ്വീകരിച്ചത്. സൗദി അറേബ്യയും അമേരിക്കയും ഒപ്പുവെക്കാനിരിക്കുന്ന തന്ത്രപരമായ കരാറുകളുടെ സെമി-ഫൈനല്‍ പതിപ്പിനെ കുറിച്ചും ഫലസ്തീന് ജനതയുടെ അഭിലാഷങ്ങള്‍ നിറവേറ്റുന്ന ദ്വിരാഷ്ട്ര പരിഹാരത്തിലേക്കുള്ള പാത കണ്ടെത്താന്‍ നടത്തുന്ന ശ്രമങ്ങളും ഗാസയിലെ സ്ഥിതിഗതികള്‍ അടക്കം മേഖലയിലെ പുതിയ സംഭവവികാസങ്ങളും ഇരുവരും വിശകലനം ചെയ്തു. ഗാസ യുദ്ധം അവസാനിപ്പിക്കേണ്ടതിന്റെ ആവശ്യകതയും റിലീഫ് വസ്തുക്കളുടെ പ്രവേശനം സുഗമാക്കേണ്ടതിനെയും കുറിച്ചും കിരീടാവകാശിയും അമേരിക്കന്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവും ചര്‍ച്ച നടത്തി.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group