ബാങ്കോക്ക്- 2027-ൽ നടക്കാനിരിക്കുന്ന വനിതാ ലോകകപ്പ് ഫുട്ബോളിന് ബ്രസീൽ ആതിഥേയത്വം വഹിക്കും. ഇന്ന് ബാങ്കോക്കിൽ ചേർന്ന ഫിഫ യോഗത്തിൽ പ്രസിഡന്റ് ജിയാനി ഇൻഫാന്റിനോയാണ് ഇക്കാര്യം പ്രഖ്യാപിച്ചത്.
തായ്‌ലൻഡിലെ ബാങ്കോക്കിൽ നടന്ന 74-ാമത് ഫിഫ കോൺഗ്രസിലാണ് 2027-ൽ നടക്കുന്ന പത്താമത്തെ ഫിഫ വനിതാ ലോകകപ്പിൻ്റെ ആതിഥേയ രാജ്യമായി ബ്രസീലിനെ പ്രഖ്യാപിച്ചത്. ടൂർണമെൻ്റിന് ആതിഥേയത്വം വഹിക്കുന്ന ആദ്യത്തെ ദക്ഷിണ അമേരിക്കൻ രാജ്യമാണ് ബ്രസീൽ.
ബ്രസീലിന് 119 വോട്ടുകൾ ലഭിച്ചപ്പോൾ ബെൽജിയം, നെതർലൻഡ്‌സ്, ജർമ്മനി എന്നിവയുടെ സംയുക്ത ബിഡ്ഡിന് 78 വോട്ടുകൾ ലഭിച്ചു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group