തിരുവനന്തപുരം – തലസ്ഥാനത്തെ ബ്യൂട്ടി പാർലറിൽ സ്ത്രീയെ മരിച്ച നിലയിൽ കണ്ടെത്തി. മേട്ടുക്കട ജംങ്ഷനിലെ റോയൽ സലൂൺ ബ്യൂട്ടി പാർലർ ഉടമയും തമിഴ്നാട് മാർത്താണ്ഡം സ്വദേശിയുമായ ഷീല(55)യെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. രണ്ടു വർഷമായി ഇവർ സ്ഥാപനം നടത്തി വരികയായിരുന്നു.
അഴുകിയ നിലയിലാണ് മൃതദേഹം. മൃതദേഹത്തിന് രണ്ടാഴ്ച പഴക്കമുണ്ടെന്ന് പോലീസ് പറഞ്ഞു. ഈ ബിൽഡിംഗ് പരിസരത്ത് ദുർഗന്ധം വമിച്ചതിനെ തുടർന്നുള്ള അന്വേഷണമാണ് പൂട്ടിയിട്ട സ്ഥാപനത്തിൽ മൃതദേഹം കണ്ടെത്താൻ വഴിവെച്ചത്. സംഭവത്തിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി തമ്പാനൂർ പോലീസ് പ്രതികരിച്ചു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group