അബുദാബി: വരാനിരിക്കുന്ന കാലം നിർമിത ബുദ്ധിയുടെതാണെന്നും, നിർമിത ബുദ്ധി നാം നമ്മെ കുറിച്ചും, നമ്മുടെ സമൂഹത്തെ കുറിച്ചും, ലോകത്തിലെ നമ്മുടെ പങ്കിനെ കുറിച്ചുമുള്ള നമ്മുടെ സാമ്പ്രദായിക ചിന്താരീതികളെ സമൂലമായി മാറ്റിമറിക്കുമെന്ന്.. പ്രമുഖ ശാസ്ത്രജ്ഞനും, കേരള ഡിജിറ്റൽ സർവകലാശാലഅക്കാഡമിക് ഡീനുമായാ പ്രൊഫ.Dr.അലക്സ് ജയിംസ് അഭിപ്രായപ്പെട്ടു.
കോഴിക്കോട് എഞ്ചിനീയറിംഗ് കോളേജ് അലുംനി, പൊന്നാനി MES കോളേജ് അലുംനി, റൈസ്, സിജിതുടങ്ങിയ സംഘടനകൾ അബുദാബി ഇന്ത്യൻ ഇസ്ലാമിക് സെന്ററിൽ സംഘടിപ്പിച്ച “നിർമിത ബുദ്ധി, ഭാവിയുംസാധ്യതകളും” എന്ന വിഷയത്തിൽ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
നിർമിത ബുദ്ധിയുടെ വളർച്ചയും, വ്യാപനവും തടുത്തു നിർത്തൽ അസാധ്യാമായത് കൊണ്ട് തന്നെ, മനുഷ്യസമൂഹം അതി വേഗത്തിൽ നിർമിത ബുദ്ധി ഉപയോഗിച് പുതിയ സാധ്യതകളും, ജോലികളും, പ്രശ്നപരിഹാരങ്ങളും പുനർനിർമിക്കുന്നതിൽ ആത്യന്തികമായി എത്തി ചേരുകയാണുണ്ടാവുക എന്നുംഅദ്ദേഹം പറഞ്ഞു. റൈസ് അബുദാബി പ്രസിഡന്റ് അബ്ദുൽ ലത്തീഫ് അധ്യക്ഷത വഹിച്ചു.
പരിപാടി ഓവർസീസ് ഫ്രണ്ട്‌സ്മീറ്റ് ചെയർമാൻ എഞ്ചിനീയർ അബ്ദുൽ റഹ്മാൻ ഉദ്ഘാടനം ചെയ്‌തു, എം.ഇ.എസ് അബുദാബി മുൻ പ്രസിഡന്റ് കെ.കെ അഷ്‌റഫ് ,കോഴിക്കോട് എഞ്ചിനീയറിംഗ് കോളേജ് അലുംനി യു.എ.ഇ പ്രസിഡന്റ് റഷീദ് പുത്തൻപള്ളി എന്നിവർ സംസാരിച്ചു. ഹർഷിദ് കമ്മക്കകം സ്വാഗതവും അഷ്‌റഫ് പന്താവൂർ നന്ദിയും പറഞ്ഞു.