കൊച്ചി: ചാഞ്ചാട്ടങ്ങൾക്കൊടുവിൽ വീണ്ടും കുതിച്ചുയർന്ന് സ്വർണവില. പവന് 560 രൂപയും ഗ്രാമിന് 70 രൂപയുമാണ് ഇന്ന് കൂടിയത്. ഇതോടെ ഒരുപവൻ സ്വർണത്തിന് 54,280 രൂപയിലും ഗ്രാമിന് 6,785 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്.
ഒരു ഗ്രാം 24 കാരറ്റ് സ്വർണത്തിന് 77 രൂപ വർധിച്ച് 7,402 രൂപയിലും എട്ടു ഗ്രാം 24 കാരറ്റ് സ്വർണത്തിന് 616 രൂപ വർധിച്ച് 59,216 രൂപയിലുമെത്തി. ഒരുഗ്രാം 18 കാരറ്റ് സ്വർണത്തിന് 57 രൂപ വർധിച്ച് 5,551 രൂപയിലും എട്ട് ഗ്രാം സ്വർണത്തിന് 456 രൂപ വർധിച്ച് 44,408 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്.
മാർച്ച് 29ന് ആണ് ആദ്യമായി സ്വര്‍ണവില 50,000 കടന്നത്. അന്ന് ഒറ്റയടിക്ക് 440 രൂപ വര്‍ധിച്ച് 50,400 രൂപയായാണ് സ്വര്‍ണവില ഉയര്‍ന്നത്. ഏപ്രിൽ 19ന് 54,500 കടന്ന് സ്വര്‍ണവില സര്‍വകാല റിക്കാര്‍ഡും ഇട്ടിരുന്നു. പിന്നീടുള്ള ദിവസങ്ങളില്‍ ഏറിയും കുറഞ്ഞും നിന്ന സ്വര്ണവിലയാണ് വീണ്ടും ഉയരാന്‍ തുടങ്ങിയത്.
മേയ് രണ്ടിനും എട്ടിനും സ്വർണവില 53,000 രൂപയിലെത്തിയിരുന്നു. മേയ് 10 ന് രേഖപ്പെടുത്തിയ ഗ്രാമിന് 6,755 രൂപയും പവന് 54,040 രൂപയുമാണ് ഈ മാസത്തെ ഏറ്റവും കൂടിയ വില. മേയ് ഒന്നിന് രേഖപ്പെടുത്തിയ ഗ്രാമിന് 6,555 രൂപയും പവന് 52,440 രൂപയുമാണ് ഈ മാസത്തെ ഏറ്റവും കുറഞ്ഞ വില.
ഓഹരി വിപണിയില്‍ ഉണ്ടായ ചലനങ്ങളും അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണവിലയില്‍ ഉണ്ടാകുന്ന മാറ്റങ്ങളുമാണ് വിലയെ സ്വാധീനിക്കുന്നത്. ഇന്ന് അന്താരാഷ്ട്ര സ്വർണവില 2,388 ഡോളറാണ്.
അതേസമയം, സംസ്ഥാനത്ത് വെള്ളിയുടെ വിലയും ഉയർന്നു. ഒരു രൂപ വർധിച്ച് ഒരു ഗ്രാം സാധാരണ വെള്ളിയുടെ വിപണി വില 92 രൂപയായി. ഹാൾമാർക്ക് വെള്ളിയുടെ വിലയിൽ മാറ്റമില്ല. ഒരു ഗ്രാം ഹാൾമാർക്ക് വെള്ളിയുടെ വില 103 രൂപയാണ്.