Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Tuesday, November 24
    Breaking:
    • ഹോർമുസിന് കിഴക്ക് യു.എസ് ലൂക്കാസ് ഡ്രോൺ വെടിവെച്ചിട്ടതായി ഇറാൻ
    • ഇസ്രായേലി സൈനികർക്കിടയിൽ ആത്മഹത്യ വർധിക്കുന്നു; ഈ വർഷം ജീവനൊടുക്കിയത് 23 പേർ
    • സലാം കക്കാട്ടിലിന് യാത്രയയപ്പ് നൽകി
    • ജലീൽ കായംകുളത്തിനു വെഡ്‌മ ആദരം നൽകി
    • ഖത്തറില്‍ ഡ്യൂട്ടിക്കിടെ സൈനികന് വീരമൃത്യു
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Health

    അമീബിക് മസ്തിഷ്‌ക ജ്വരം: ഫലപ്രദമായ മരുന്നില്ല; വിദഗ്ധ ചികിത്സ ഉറപ്പാക്കുമെന്ന് മന്ത്രി വീണാ ജോർജ്

    deskBy desk15/05/2024 Health 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    തിരുവനന്തപുരം – അമീബിക്ക് മെനിഞ്ചോ എൻസെഫലൈറ്റിസ് ബാധിച്ച് കോഴിക്കോട് മെഡിക്കൽ കോളേജിലെ സ്ത്രീകളുടേയും കുട്ടികളുടേയും ആശുപത്രിയിൽ ചികിത്സയിലുള്ള അഞ്ചു വയസ്സുകാരിക്ക് സാധ്യമായ എല്ലാ വിദഗ്ധ ചികിത്സയും ഉറപ്പാക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് അറിയിച്ചു.
    ഈ രോഗത്തിന് ഫലപ്രദമായ മരുന്നുകളില്ല. നേഗ്ലെറിയയ്‌ക്കെതിരെ ഫലപ്രദമെന്ന് കരുതുന്ന ഒരു കൂട്ടം മരുന്നുകളുടെ സംയുക്തം ഉപയോഗിച്ചാണ് ഈ രോഗം ചികിത്സിക്കുന്നത്. മറ്റ് വിദേശ രാജ്യങ്ങളിലുൾപ്പെടെ മരുന്ന് കിട്ടാനുള്ള സാധ്യത തേടിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
    രോഗം റിപ്പോർട്ട് ചെയ്ത പ്രദേശത്ത് ആരോഗ്യ വകുപ്പ് പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കിയിട്ടുണ്ട്. ആർക്കെങ്കിലും രോഗലക്ഷണങ്ങൾ കണ്ടാൽ വിദഗ്ധ ചികിത്സ ഉറപ്പാക്കാനും ജില്ലാ മെഡിക്കൽ ഓഫീസർക്ക് നിർദേശം നൽകിയിട്ടുണ്ട്. പ്രദേശത്ത് ബോധവത്കരണം ഉൾപ്പടെയുള്ള പ്രതിരോധ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തിയതായും മന്ത്രി പറഞ്ഞു.
    മലപ്പുറം ജില്ലയിലെ മൂന്നിയൂർ പഞ്ചായത്തിലെ 5 വയസുള്ള കുട്ടിക്കാണ് രോഗം സ്ഥിരീകരിച്ചത്. മെയ് ഒന്നിന് ഈ കുട്ടി ബന്ധുക്കളോടോപ്പം വീടിന് സമീപത്തെ പുഴയിൽ കുളിച്ചിരുന്നു. പത്താം തിയ്യതി പനിയും തലവേദനയും ഛർദിയും ഉണ്ടായതിനെ തുടർന്ന് വീടിനടുത്തുള്ള ശിശു രോഗ വിദഗ്ധനെ കാണിച്ചു. 12-ാം തീയതി രണ്ടു തവണ ഛർദി, തലചുറ്റൽ എന്നിവ ഉണ്ടായതിനാൽ ചേളാരിയിലെ സ്വകാര്യ ആസ്പത്രിയിലും തുടർന്ന് കോഴിക്കോട് സ്വകാര്യ ആശുപത്രിയിലും കാണിച്ചു. അന്നേദിവസം തന്നെ കുട്ടിയെ കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ച് വിദഗ്ധ ചികിത്സ നൽകിവരികയാണ്. കുട്ടിയോടൊപ്പം പുഴയിൽ കുളിച്ച ബന്ധുക്കളായ നാലു പേരും നിരീക്ഷണത്തിലാണെന്നാണ് വിവരം.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Amoebic encephalitis veena george
    Latest News
    ഹോർമുസിന് കിഴക്ക് യു.എസ് ലൂക്കാസ് ഡ്രോൺ വെടിവെച്ചിട്ടതായി ഇറാൻ
    24/11/2026
    ഇസ്രായേലി സൈനികർക്കിടയിൽ ആത്മഹത്യ വർധിക്കുന്നു; ഈ വർഷം ജീവനൊടുക്കിയത് 23 പേർ
    24/11/2026
    സലാം കക്കാട്ടിലിന് യാത്രയയപ്പ് നൽകി
    24/11/2026
    ജലീൽ കായംകുളത്തിനു വെഡ്‌മ ആദരം നൽകി
    24/11/2026
    ഖത്തറില്‍ ഡ്യൂട്ടിക്കിടെ സൈനികന് വീരമൃത്യു
    24/11/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.