മലപ്പുറം- മലപ്പുറത്തെ ആദ്യകാല കലാകാരനായ ആനപ്പടിക്കൽ മൂസ ഹാജിയെ കേരള മാപ്പിള കലാ അക്കാദമി മലപ്പുറം ചാപ്റ്ററിന്റെ നേതൃത്വത്തിൽ ആദരിച്ചു. മലപ്പുറം നഗരസഭ സ്ഥിരം സമിതി ചെയർപേഴ്സൺ ഹാരിസ് ആമിയൻ ഉപഹാരം നൽകി. അക്കാദമി ജില്ലാ ട്രഷറർ അലവി നരിപ്പറ്റ പൊന്നാട അണിയിച്ചു.
ചാപ്റ്റർ പ്രസിഡന്റ് നിസാർ കാടേരി അധ്യക്ഷത വഹിച്ചു. മലപ്പുറത്തെ പ്രശസ്തനായ ആദ്യകാല തബലിസ്റ്റായ മൂസ ഹാജി മ്യൂസിക് ക്ലബുകളുടെയും സംഗീത വിദ്യാലയങ്ങളുടെയും സ്ഥാപകരിൽ പ്രമുഖനും സാംസ്കാരിക ചടങ്ങുകളുടെ സംഘാടകനുമായിരുന്നു. ചടങ്ങിൽ ബഷീർ പെരുമ്പള്ളി, അൻവർ ടൈറ്റാനിയം, അഹമ്മദലി മൗലവി, സമീർ വാളൻ, ഷുക്കൂർ മാട്ടുമ്മൽ, മാനു അറവങ്കര, കെ ടി ഹസൈൻ, എ.പി ഷാഹുൽഹമീദ്, സാജുദ്ദീൻ, അബ്ദുൽ മനാഫ്, നജ്മുദ്ദീൻ തുടങ്ങിയവർ പങ്കെടുത്തു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group



