പയ്യന്നൂർ – മുസ്ലിംലീഗ് പ്രവർത്തക സമിതി യോഗത്തിൽ ലീഗ് പ്രാദേശിക നേതാവിനെ ആക്രമിച്ച സംഭവത്തിൽ ലീഗ് പ്രവർത്തകരായ മൂന്നു പേർക്കെതിരെ കേസ്. പയ്യന്നൂരിലെ മുനിസിപ്പൽ മുസ്ലിംലീഗ് മുൻ ജനറൽ സെക്രട്ടറി കൊച്ചൻ ഹൗസിൽ അബ്ദുൾ ലത്തീഫിൻ്റെ പരാതിയിൽ പ്രവർത്തകരായ പെരുമ്പയിലെ പി സി സിദ്ദീഖ്, എസ്.കെകെ നൗഷാദ്, വെള്ളൂരി ലെ ടി വി പി ജിയാസ് എന്നിവർ ക്കെതിരെയാണ് പയ്യന്നൂർ പോലീസ് കേസെടുത്തത്.
പയ്യന്നൂർ എഡ്യുക്കേഷണൽ സൊസൈറ്റിക്കു കീഴിലുള്ള പയ്യന്നൂർ കോളേജിൽ ജീവനക്കാരുടെ ഒഴിവിൽ ഒന്ന് ലീഗിനായിരുന്നു. ഇതിലേക്കുള്ള ആളെ നിയമിക്കുന്നതുമായി ബന്ധപ്പെട്ട് നടന്ന അവസാന ചർച്ചക്കിടെയായിരുന്നു അബ്ദുൾ ലത്തീഫിനെ ആക്രമിച്ചത്. വാക്കേറ്റത്തിനിടയിൽ വയറിന് ചവിട്ടിയും താക്കോൽകൂട്ടംകൊണ്ട് മുഖത്തടിക്കുകയും കസേര കൊണ്ടു തലക്കടിക്കുകയുമായിരുന്നു. പരിക്കേ റ്റ അബ്ദുൾ ലത്തീഫ് ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു.