അബുദാബി- അബുദാബി കെ.എം.സി.സി ഉദുമ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ‘സമാഗമം 2026’ സംഗമം സൗഹൃദത്തിന്റെയും സംഘടനാപരമായ കൂട്ടായ്മയുടെയും വേദിയായി. മണ്ഡലത്തിന് കീഴിലുള്ള വിവിധ പഞ്ചായത്ത് ഭാരവാഹികളും ജില്ലാ-സംസ്ഥാന തലങ്ങളിലെ പ്രമുഖ നേതാക്കളും സംഗമത്തിൽ പങ്കെടുത്തു.
സംഘടനയുടെ ഭാവി പ്രവർത്തനങ്ങൾ, പുതിയ കർമ്മപദ്ധതികൾ, ജീവകാരുണ്യ പ്രവർത്തനങ്ങൾ, പഞ്ചായത്ത് തലത്തിലുള്ള പ്രവർത്തനങ്ങളുടെ ഏകോപനം തുടങ്ങിയ വിഷയങ്ങളിൽ യോഗം വിശദമായ ചർച്ചകൾ നടത്തി. കെ. എം സി. സി.സ്റ്റേറ്റ് വൈസ് പ്രസിണ്ടൻ്റ് അനീസ് മാങ്ങാട് ഉൽഘാടനം ചെയ്തു.
നൗഷാദ് മിഹ്റാജ് അധ്യക്ഷത വഹിച്ചു .
ജില്ലാ ജനറൽ സെക്രട്ടറി ഹനിഫ് മാങ്ങാട് , അഷ്റഫ് മൊവ്വൽ, ശിഹാബ് തങ്ങൾ മേൽപറമ്പ്, കാദർ ബേക്കൽ, ആബിദ് നാലാംവാതുൽക്കൽ, റസാഖ് കുണിയ, കബീർ ചെംബരിക്ക, ഹബിബ് ചെമ്മനാട്, ഉസ്മാൻ ബെള്ളിപ്പാടി, റഊഫ് ഉദുമ എന്നിവർ പ്രസംഗിച്ചു.
നാസർ കേളിയടുക്കം സ്വാഗതവും മനാഫ് കുണിയ നന്ദിയും പറഞ്ഞു.



