ദുബൈ- യു ഡി എഫിൻ്റേത് ജനപക്ഷ സർക്കാരാണെന്നും ആർക്കും എപ്പോഴും ഏത് വിഷയവും ശ്രദ്ധയിൽ പെടുത്താനും ന്യായമായതിന് അനുകൂല നടപടികൾ ഉണ്ടാക്കാനും കഴിയുന്ന വിധമാണ് സർക്കാർ പ്രവർത്തിക്കുന്നതെന്നും മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി സി.പി ചെറിയ മുഹമ്മദ് അഭിപ്രായപ്പെട്ടു.
ഹ്രസ്വ സന്ദർശനാർത്ഥം ദുബൈയിലെത്തിയ അദ്ദേഹത്തിന് തിരുവമ്പാടി മണ്ഡലം കെ എം സി സി ഒരുക്കിയ സ്വീകരണത്തിൽ പ്രസംഗിക്കുകയായിരുന്നു. പ്രസിഡണ്ട് സുഫിയാൻ അലി അധ്യക്ഷനായി.
ജില്ലാ പ്രസിഡണ്ട് കെ.പി മുഹമ്മദ് ഉദ്ഘാടനം ചെയ്തു. കെ എം സി സി സംസ്ഥാന സെക്രട്ടറി അഹമ്മദ് ബിച്ചി, മജീദ് കുയ്യോടി, ഇല്യാസ് മുക്കം, വി.കെ സലീം, മുഹാജിർ തിരുവമ്പാടി, ഷഫീക് അടിവാരം, നസീർ കരിമ്പയിൽ, സദറുൽ അനാം ചെറുവാടി, അബ്ദുൽ നാസർ കാരശ്ശേരി, സി.പി അബ്ദുൽ അസീസ് (കുവൈറ്റ്) സംസാരിച്ചു.
ജനറൽ സെക്രട്ടറി ഫൗസുദ്ദീൻ കൊടിയത്തൂർ സ്വഗതവും വി.കെ അബ്ദുറഹിമാൻ നന്ദിയും പറഞ്ഞു.
മനാഫ് ഹാദി പ്രാർത്ഥന നടത്തി. സർഗ്ഗധാര പാട്ടുമത്സരം വിജയികളായ ഇ.കെ സലീം പുല്ലൂരാംപാറ, സൽമാനുൽ ഫാരിസ് ചെറുവാടി എന്നിവർ ഗാനങ്ങൾ ആലപിച്ചു.



