Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Monday, November 16
    Breaking:
    • ചെമ്പടയുടെ പടക്കുതിര പടിയിറങ്ങി; വികാരനിർഭരമായി വിടവാങ്ങി റൊമേലു ലുക്കാകു
    • മക്കയിലും റിയാദിലും ഡ്രോണ്‍ ആക്രമണ ശ്രമങ്ങള്‍ വിഫലമാക്കി
    • ഇസ്രായേൽ പാർലമെന്റിൽ ഡെപ്യൂട്ടി സ്പീക്കറായി യാസിർ അറഫാത്തിന്റെ ഉപദേഷ്ടാവ് അറബ് എം.പി അഹമ്മദ് തിബി
    • ബലാത്സംഗവും പിടിച്ചുപറിയും: സൗദി പൗരന്റെ വധശിക്ഷ നടപ്പാക്കി
    • കവിതാ സമാഹാരങ്ങൾ പ്രകാശനം ചെയ്തു
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Sports

    ചെമ്പടയുടെ പടക്കുതിര പടിയിറങ്ങി; വികാരനിർഭരമായി വിടവാങ്ങി റൊമേലു ലുക്കാകു

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്16/11/2026 Sports Football Sports latest 2 Mins Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    ബ്രസ്സൽസ്- കരുത്തുകൊണ്ടും വേഗതകൊണ്ടും എതിർപ്രതിരോധങ്ങളെ വിറപ്പിച്ച ആ പടക്കുതിര ഇനി ബെൽജിയം ദേശീയ ജഴ്സിയിൽ പച്ചപ്പുൽ മൈതാനങ്ങളിൽ പന്തുതട്ടാനില്ല. ബെൽജിയൻ ഫുട്‌ബോളിന്റെ ചരിത്രത്തിൽ സ്വന്തം പേരുകൊണ്ട് ഒരധ്യായം എഴുതിച്ചേർത്ത റൊമേലു ലുക്കാകു പ്രൊഫഷണൽ ഫുട്‌ബോളിനോട് വിടപറയുന്നു. രാജ്യത്തിന്റെ എക്കാലത്തെയും മികച്ച ഗോൾവേട്ടക്കാരനെന്ന ചരിത്രനേട്ടം സ്വന്തമാക്കിയാണ് 33-കാരനായ ‘ബിഗ് റോം’ ബൂട്ടഴിക്കുന്നത്. ഒരു കളിക്കാരന്റെ വിരമിക്കലിനപ്പുറം, ബെൽജിയൻ ഫുട്‌ബോളിന്റെ സുവർണകാലത്തെ ഓർമിപ്പിക്കുന്ന ഒരു അധ്യായത്തിനാണ് ഇതോടെ തിരശ്ശീല വീഴുന്നത്.

    View this post on Instagram

    A post shared by Romelu Lukaku Bolingoli (@romelulukaku)

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ആന്റ്‌വെർപിലെ ദാരിദ്ര്യം നിറഞ്ഞ ബാല്യത്തിൽനിന്ന് ലോകഫുട്‌ബോളിന്റെ നെറുകയിലേക്കുള്ള ലുക്കാകുവിന്റെ യാത്ര അതിജീവനത്തിന്റെയും നിശ്ചയദാർഢ്യത്തിന്റെയും കഥയാണ്. അമ്മയോടൊപ്പം വെള്ളം ചേർത്ത പാൽ കുടിച്ച് വിശപ്പടക്കേണ്ടിവന്ന ബാല്യത്തിൽ, ഒരുനാൾ ബെൽജിയത്തിനായി കളിക്കുമെന്നും അമ്മയുടെ കണ്ണീരൊപ്പുമെന്നും അവൻ സ്വപ്നം കണ്ടു. പതിനാറാം വയസ്സിൽ മനസ്സിൽ കുറിച്ച ആ വാക്ക് അവൻ ജീവിതംകൊണ്ട് യാഥാർഥ്യമാക്കി. ആൻഡർലെക്റ്റിൽ ആരംഭിച്ച യാത്ര ചെൽസി, എവർട്ടൺ, മാഞ്ചസ്റ്റർ യുണൈറ്റഡ്, ഇന്റർ മിലാൻ, റോമ, നാപ്പോളി തുടങ്ങിയ യൂറോപ്യൻ വമ്പൻ ക്ലബ്ബുകളിലൂടെ വളർന്നു. ഓരോ മൈതാനത്തും തന്റെ കരുത്തും ഗോൾദാഹവുംകൊണ്ട് ലുക്കാകു അടയാളപ്പെടുത്തി.

    ബെൽജിയത്തിന്റെ സുവർണ തലമുറയിലെ ഏറ്റവും പ്രധാനപ്പെട്ട പോരാളികളിലൊരാളായിരുന്നു ലുക്കാകു. 2018 ലോകകപ്പിൽ ടീമിനെ ചരിത്രത്തിലെ മികച്ച മൂന്നാം സ്ഥാനത്തേക്ക് നയിക്കുന്നതിൽ അദ്ദേഹത്തിന്റെ ഗോളുകൾ നിർണായകമായി. ദേശീയ ജഴ്‌സിയിൽ നൂറിലേറെ മത്സരങ്ങളിലൂടെ 85-ലധികം ഗോളുകൾ നേടിയ ലുക്കാകു, ബെൽജിയത്തിന്റെ ഗോൾചരിത്രത്തിലെ ഏറ്റവും തിളക്കമുള്ള പേരായി മാറി. കരിയറിൽ വിമർശനങ്ങളും പരിഹാസങ്ങളും പിന്തുടർന്നപ്പോഴും മൈതാനത്ത് ഗോളുകളിലൂടെ മറുപടി നൽകാൻ അദ്ദേഹത്തിന് കഴിഞ്ഞു. വീഴ്ചകളിൽനിന്ന് തിരിച്ചുകയറാനും പ്രതീക്ഷകൾക്കപ്പുറം പോരാടാനുമുള്ള കഴിവായിരുന്നു ലുക്കാകുവിനെ വ്യത്യസ്തനാക്കിയത്.

    ഫുട്‌ബോൾ അദ്ദേഹത്തിന് കേവലം ഒരു കളിയല്ലായിരുന്നു; ദാരിദ്ര്യത്തിൽനിന്നുള്ള മോചനവും അമ്മയ്ക്കു നൽകിയ വാക്കിന്റെ പൂർത്തീകരണവും ലോകത്തിനു മുന്നിൽ സ്വന്തം കഴിവ് തെളിയിക്കാനുള്ള പോരാട്ടവുമായിരുന്നു. ആ യാത്രയിൽ കൈപിടിച്ച ആരാധകരെയും രാജ്യത്തെയും സഹതാരങ്ങളെയും ക്ലബ്ബുകളെയുമെല്ലാം നന്ദിയോടെ ഓർക്കുകയാണ് അദ്ദേഹം. ഗോളുകൾക്കുശേഷം ആകാശത്തേക്ക് കൈകളുയർത്തി ദൈവത്തിന് നന്ദി പറയുന്ന ആ പതിവ് ആഘോഷം ഇനി ഓർമകളിൽ മാത്രം.

    ഒരു പന്തിന് പിന്നാലെ പാഞ്ഞുനടന്ന ബാലൻ ലോകത്തിന്റെ നെറുകയിൽ എത്തിയ കഥയാണത്. ആന്റ്‌വെർപിലെ തെരുവുകളിൽനിന്ന് ലോകകപ്പ് മൈതാനങ്ങളിലേക്കുള്ള യാത്രയ്ക്ക് വിരാമമാകുമ്പോൾ, ലുക്കാകു അവശേഷിപ്പിക്കുന്നത് ഗോളുകളുടെ കണക്കുകൾ മാത്രമല്ല, തോൽക്കാൻ മനസ്സില്ലാത്തൊരു പോരാളിയുടെ ജീവിതകൂടിയാണ്. ബെൽജിയൻ ഫുട്‌ബോൾ എന്നും ഓർത്തുവെക്കുന്ന പേരായി ‘ബിഗ് റോം’ ഇനി ചരിത്രത്തിൽ തുടരും.

    അതേസമയം, ബെൽജിയം ദേശീയ ടീമിൽ നിന്ന് അന്താരാഷ്ട്ര ഫുട്ബോൾ മതിയാക്കിയെങ്കിലും ലുക്കാകു നിലവിൽ തുർക്കിഷ് സൂപ്പർ ലിഗ് ക്ലബ്ബായ ഫെനർബാഷെയിൽ സജീവമായി കളിക്കുന്നുണ്ട്.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Belgium Football romelu lukaku
    Latest News
    ചെമ്പടയുടെ പടക്കുതിര പടിയിറങ്ങി; വികാരനിർഭരമായി വിടവാങ്ങി റൊമേലു ലുക്കാകു
    16/11/2026
    മക്കയിലും റിയാദിലും ഡ്രോണ്‍ ആക്രമണ ശ്രമങ്ങള്‍ വിഫലമാക്കി
    16/11/2026
    ഇസ്രായേൽ പാർലമെന്റിൽ ഡെപ്യൂട്ടി സ്പീക്കറായി യാസിർ അറഫാത്തിന്റെ ഉപദേഷ്ടാവ് അറബ് എം.പി അഹമ്മദ് തിബി
    16/11/2026
    ബലാത്സംഗവും പിടിച്ചുപറിയും: സൗദി പൗരന്റെ വധശിക്ഷ നടപ്പാക്കി
    16/11/2026
    കവിതാ സമാഹാരങ്ങൾ പ്രകാശനം ചെയ്തു
    16/11/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.