തൃശൂർ- ഗതാഗത നിയമലംഘനങ്ങൾക്കെതിരായ നടപടികളിൽ ഒരാളുടെയും ശുപാർശ സ്വീകരിക്കരുതെന്നും അതിന്റെ പേരിൽ ജനം എതിരാവുകയാണെങ്കിൽ ആകട്ടെയെന്നും മുഖ്യമന്ത്രി വി.ഡി സതീശൻ. ഇതിൽ പേരിൽ ജനം എതിരാകുന്നതിന്റെ ഉത്തരവാദിത്വം താൻ ഏറ്റെടുക്കാമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
If people turn against us for saving lives, so be it. I will take full responsibility. Let me make one thing absolutely clear. If strict action against traffic violations turns people against this government, so be it. I will take full responsibility for any public backlash. Today, while launching the Jeeva Suyatra Mission in Ernakulam, I told officials clearly: no leniency for traffic violators, whoever calls. I still carry the pain of a little Class 4 girl whose tears I cannot forget. She lost her leg in a road accident while travelling with her father. Every time I think of her, I am reminded that behind every road accident is a family whose world can change in a moment. Six months of strict enforcement can change the numbers. Our target is clear: cut road deaths and serious injuries by half by 2030. No goodbye should become permanent. Every journey must return home. #JeevaSuyatraMission #RoadSafety #PuthuyugaKeralam #VDSatheesan #ResponsibleDriving
— V D Satheesan (@vdsatheesan) November 15, 2026
എറണാകുളത്ത് ‘ജീവ – സുയാത്ര മിഷൻ’ ഉദ്ഘാടനം ചെയ്യുന്നതിനിടെയാണ് മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്. എത്രയോ ജീവനുകളാണ് റോഡുകളിൽ പൊലിയുന്നത്. ആറു മാസം കർശന നടപടി സ്വീകരിച്ചാൽ സ്വാഭാവികമായും നിയമലംഘനങ്ങൾ കുറയും. 2030-ഓടെ റോഡപകട മരണങ്ങളും ഗുരുതരമായ പരിക്കുകളും പകുതിയായി കുറയ്ക്കുക എന്നതാണ് ലക്ഷ്യമെന്നും മുഖ്യമന്ത്രി പറഞ്ഞു.



