തെൽ അവീവ്– യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെയും ഭരണകൂടത്തിലെ ഉന്നത ഉദ്യോഗസ്ഥരെയും ലക്ഷ്യമിട്ട് ഇറാൻ ഡ്രോൺ ആക്രമണം നടത്താൻ പദ്ധതിയിടുന്നതായി ഇസ്രായേൽ അമേരിക്കയ്ക്ക് രഹസ്യാന്വേഷണ വിവരം കൈമാറി.
ഇസ്രായേലി രഹസ്യാന്വേഷണ ഏജൻസിയായ മൊസാദാണ് ഈ ഭീഷണിയെക്കുറിച്ചുള്ള വിവരങ്ങൾ സി.ഐ.എയ്ക്ക് കൈമാറിയതെന്ന് ഇസ്രായേലി ദിനപത്രമായ ‘ഹയോം’ റിപ്പോർട്ട് ചെയ്തു. മുന്നറിയിപ്പിനെ തുടർന്ന് യു.എസിലെ ചില ഉന്നത ഉദ്യോഗസ്ഥരെ സുരക്ഷിതമായ സൈനിക താവളങ്ങളിലേക്ക് മാറ്റി. ട്രംപ് തന്റെ പൊതുപരിപാടികൾ വെട്ടിച്ചുരുക്കുകയും ശനിയാഴ്ച നിശ്ചയിച്ചിരുന്ന ഗോൾഫ് കളി റദ്ദാക്കുകയും ചെയ്തതായും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group



