ഷാർജ- ചന്ദ്രിക പത്രാധിപർ കമാൽ വരദൂരിന്റെ അമേരിക്കൻ യാത്രാവിവരണ ഗ്രന്ഥമായ -അമേരിക്കൻ ബോൾപെൻ ഷാർജ അന്താരാഷ്ട്ര പുസ്തകോൽസവത്തിൽ പ്രകാശിതമായി. യു.എ.ഇ കെ.എം.സി.സി ദേശീയ ജനറൽ സെക്രട്ടറി പി.കെ. അൻവർ നഹ ഷാർജ ഇന്ത്യൻ അസോസിയേഷൻ മുൻ പ്രസിഡൻ്റ് നിസാർ തളങ്കരക്ക് ആദ്യകോപ്പി കൈമാറി. മീഡിയാവൺ യു.എ.ഇ ഹെഡ് എം.സി.എ. നാസർ, മലയാള മനോരമ ദുബൈ ബ്യൂറോ ചീഫ് മിന്റു പി. ജേക്കബ് എന്നിവർ മുഖ്യാതിഥികളായിരുന്നു.
ഫുട്ബാൾ ലോകത്തെ ഇതിഹാസങ്ങളായ ലയണൽ മെസ്സി,ക്രിസ്റ്റ്യാനോ റൊണാൾഡോ, നെയ്മർ എന്നിവരുടെ അവസാന ലോകകപ്പിലെ സുന്ദരകാഴ്ചകളും അമേരിക്ക, കാനഡ, മെക്സിക്കോ എന്നീ രാജ്യങ്ങളിലെ യാത്രാനുഭവങ്ങളുമാണ് പുസ്തകത്തിലെ പ്രതിപാദ്യവിഷയം.
ദുബൈ കെ.എം.സി.സി നേതാക്കളായ ഇബ്രാഹിം മുറിച്ചാണ്ടി, ഇസ്മായിൽ ഏറാമല, ഷാർജ കെ.എം.സി.സി പ്രസിഡന്റ് ഹാഷിം നുഞ്ഞേരി, ചന്ദ്രിക പത്രാധിപരായിരുന്ന നവാസ് പുനൂർ, പ്രവാസി സാഹിത്യകാരൻ നിഷാദ് വാഫി പയേത്ത്, ലിപി മാനേജിങ് ഡയരക്ടർ അക്ബർ, ഫുട്ബാൾ സംഘാടകൻ ഷരീഫ് ചിറക്കൽ, ചന്ദ്രിക മിഡിലിസ്റ്റ് ബ്യൂറോ ചീഫ് എൻ.എ.എം ജാഫർ എന്നിവർ സംസാരിച്ചു. കമാൽ വരദൂർ നന്ദി പറഞ്ഞു.



