ഷാർജ- ഡോ. ലബീദ് അരീക്കോട് രചിച്ച ‘അസം മൺപാതകളിലൂടെ’ എന്ന പുസ്തകം ഷാർജ അന്താരാഷ്ട്ര പുസ്തകമേളയിൽ പ്രകാശനം ചെയ്തു. ഷാർജ ബുക്ക് അതോറിറ്റി എക്സ്റ്റേണൽ അഫയോഴ്സ് എക്സിക്യുട്ടീവ് മോഹൻ കുമാർ, എഴുത്തുകാരനും യുവത ബുക്സ് സി ഇ ഒയുമായ ഹാറൂൺ കക്കാടിന് നൽകി പ്രകാശനം നിർവഹിച്ചു.
ചടങ്ങിൽ പേജ് ഇന്ത്യ പബ്ലിഷർ അമ്മാർ കിഴുപറമ്പ്, മൈൻഡ് ട്യൂണർ സി.എ. റസാഖ്, എഴുത്തുകാരൻ എം.എ. സുഹൈൽ, മഹബൂബ് എം.പി., ഡോ. ജാഫർ നാലകത്ത്, നൗഫൽ ഉമരി, അരീക്കോട് പഞ്ചായത്ത് മുൻ പ്രസിഡന്റ് നൗഷർ കല്ലട എന്നിവർ സംബന്ധിച്ചു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group



